---
title: "#gasstoveexploded  |  വടകരയിൽ അടുക്കളയിലെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു, ഒഴിവായത് വൻ അപകടം "
english_title: " #gas #stove #kitchen #exploded  #Vadakara #huge #accident #avoided"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/225266/gas-stove-kitchen-exploded-vadakara-huge-accident-avoided"
published_at: "2024-08-03T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66adf7bff06e6_Untitled-3_copy.jpg"
keywords: []
---

# #gasstoveexploded  |  വടകരയിൽ അടുക്കളയിലെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു, ഒഴിവായത് വൻ അപകടം 

> **Lead Summary:** **വടകര : [**വീടിന്റെ അടുക്കളയിലുള്ള ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു .

## Article Content

**വടകര : [**വീടിന്റെ അടുക്കളയിലുള്ള ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു .

പുത്തൂർ സ്വദേശി ഒതയോത്ത് അബ്ബാസിന്റെ വീട്ടിലാണ് സംഭവം.

രാവിലെ ചായയും കഞ്ഞിയും അടുപ്പിൽ പാചകം ചെയ്തിരുന്നു .ഇതിന് ശേഷമാണ് ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചത്.അടുപ്പിലുണ്ടായിരുന്ന പാത്രം അടക്കം താഴേക്ക് മറിയുകയും ,അടുപ്പിന്റെ ചില്ല് പൊട്ടി ചുറ്റിലും തെറിക്കുകയൂം ആയിരുന്നു.

ഗ്യാസ് സിലിണ്ടറിന് കേടുപാടുകൾ സംഭവിച്ചില്ല .ഗ്യാസ് സ്റ്റൗ പൊട്ടിയതോടെ സിലണ്ടർ മറിഞ്ഞു വീഴുകയായിരുന്നു . അപകട സമയത്ത് വീട്ടുകാർ അടുത്തില്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/225266/gas-stove-kitchen-exploded-vadakara-huge-accident-avoided)