---
title: " #Kickboxing | ദേശീയ ജൂനിയർ കിക്ക് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ്; ചെമ്മരത്തൂർ സ്വദേശിനി കേരളത്തിന് വേണ്ടി മത്സരിക്കും "
english_title: "#National #Junior #Kickboxing #Championship  #Chemmarathur #native #will #compete  #Kerala"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/225287/national-junior-kickboxing-championship-chemmarathur-native-will-compete-kerala"
published_at: "2024-08-03T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ae01b6e7eb9_WhatsApp_Image_2024-08-03_at_3.34.56_PM.jpeg"
keywords: []
---

#  #Kickboxing | ദേശീയ ജൂനിയർ കിക്ക് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ്; ചെമ്മരത്തൂർ സ്വദേശിനി കേരളത്തിന് വേണ്ടി മത്സരിക്കും 

> **Lead Summary:** ** വടകര:[**ചെമ്മരത്തൂർ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിനി സി.ശ്വേതനന്ദ ദേശീയ ജൂനിയർ കിക്ക് ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന് വേണ്ടി മത്സരിക്കാൻ ഇറങ്ങും.

## Article Content

** വടകര:[**ചെമ്മരത്തൂർ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിനി സി.ശ്വേതനന്ദ ദേശീയ ജൂനിയർ കിക്ക് ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന് വേണ്ടി മത്സരിക്കാൻ ഇറങ്ങും.

അടുത്ത മാസം 27 മുതൽ ഉത്തരാഖണ്ഡിലാണ് ദേശീയ ചാമ്പ്യൻഷിപ്പ് നടക്കുന്നത്.

ജൂലൈ 27, 28 തീയതികളിൽ കോഴിക്കോട് വി.കെ. കൃഷ്‌ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 12-ാമത് സംസ്ഥാന കിക്ക് ബോക്‌സിങ് ഫുൾ കോൺടാക്റ്റ് വിഭാഗം ചാമ്ബ്യൻഷിപ്പിൽ ജൂനിയർ ഗേൾസ് വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയാണ് ശ്വേതനന്ദ ദേശീയതല മത്സരത്തിലേക്ക് യോഗ്യത നേടിയത്.

ആദ്യമായാണ് ദേശീയ തലത്തിലേക്ക് മത്സരിക്കാൻ ശ്വേത യോഗ്യത നേടുന്നത്.

തിരുവള്ളൂർ ശാന്തിനികേതൻ എച്ച്.എസ്.എസ് ലെ പ്ലസ് വൺ വിദ്യാർഥിയാണ് ശ്വേത നന്ദ.

ജില്ല സ്കൂൾ ഗെയിംസിൽ കഴിഞ്ഞ വർഷം വുഷു മത്സരത്തിൽ വെങ്കല മെഡൽ നേടിയിട്ടുണ്ട്.

ചെമ്മരത്തൂർ ചോറോട്ട് വീട്ടിലെ കൃഷ്‌ണകുമാർ- നന്ദജ ദമ്ബതികളുടെ മകളായ ശ്വേത തിരുവള്ളൂർ യു.എം.എ.ഐ ക്ലബ് പരിശീലകൻ മുഹമ്മദ് സൈഫുദ്ദീന്റെ ശിക്ഷണത്തിലാണ് പരിശീലനം നടത്തിവരുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/225287/national-junior-kickboxing-championship-chemmarathur-native-will-compete-kerala)