---
title: "രണ്ടാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍  ഇന്ന് മുതല്‍ പ്രത്യേക  വാക്‌സിനേഷന്‍ യജ്ഞം"
english_title: "To complete the second dose vaccination Special vaccination campaign from today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22531/to-complete-the-second-dose-vaccination-special-vaccination-campaign-from-today"
published_at: "2022-01-25T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ef6c6e50738_vaxine photo.jpg"
keywords: []
---

# രണ്ടാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍  ഇന്ന് മുതല്‍ പ്രത്യേക  വാക്‌സിനേഷന്‍ യജ്ഞം

> **Lead Summary:** കോഴിക്കോട് : ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ ഒന്നാം ഡോസെടുത്ത് 112 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് എടുക്കാത്തവര്‍ക്കായി 25 മുതല്‍ പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം നടത്തും.

## Article Content

കോഴിക്കോട് : ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ ഒന്നാം ഡോസെടുത്ത് 112 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് എടുക്കാത്തവര്‍ക്കായി 25 മുതല്‍ പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം നടത്തും.

എല്ലാ സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഷീല്‍ഡ് ഒന്നാം ഡോസെടുത്തതിനു ശേഷം വിവിധ കാരണങ്ങളാല്‍ രണ്ടാം ഡോസെടുക്കാന്‍ വിട്ടുപോയ ലക്ഷത്തിലധികം പേര്‍ ജില്ലയിലുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരക്കാര്‍ ഈ അവസരം പ്രയോജനപ്പെടുത്തി വാക്‌സിനേഷന്‍ നിര്‍ബന്ധമായും പൂര്‍ത്തീകരിക്കണമെന്ന് ഡിഎംഒ പറഞ്ഞു.

ഫെബ്രുവരി 15ന് ശേഷം ഈ ക്രമീകരണം ഉണ്ടായിരിക്കുന്നതല്ല. അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടാല്‍ വാക്‌സിന്‍ എടുക്കുന്നതിനാവശ്യമായ സഹായങ്ങള്‍ ലഭിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22531/to-complete-the-second-dose-vaccination-special-vaccination-campaign-from-today)