---
title: "#privatebus  |  ആണിയടിച്ച് പഞ്ചറാക്കി; ആയഞ്ചേരി കക്കട്ടിൽ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിൻ്റെ ടയറുകൾ നശിപ്പിച്ച നിലയിൽ"
english_title: "#nailed  #pierced  #Tires  #private #bus #plying #Ayancheri  #Kakattil #route  #vandalized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/225354/nailed-pierced-tires-private-bus-plying-ayancheri-kakattil-route-vandalized"
published_at: "2024-08-03T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ae43495ae82_WhatsApp_Image_2024-08-03_at_8.17.50_PM.jpeg"
keywords: []
---

# #privatebus  |  ആണിയടിച്ച് പഞ്ചറാക്കി; ആയഞ്ചേരി കക്കട്ടിൽ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിൻ്റെ ടയറുകൾ നശിപ്പിച്ച നിലയിൽ

> **Lead Summary:** **വടകര:[**ആയഞ്ചേരി തീക്കുനി കക്കട്ടിൽ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിൻ്റെ ടയറുകൾ സാമൂഹ്യ വിരുദ്ധർ കുത്തി കീറി നശിപ്പിച്ചു.

## Article Content

**വടകര:[**ആയഞ്ചേരി തീക്കുനി കക്കട്ടിൽ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിൻ്റെ ടയറുകൾ സാമൂഹ്യ വിരുദ്ധർ കുത്തി കീറി നശിപ്പിച്ചു.

കെ.എൽ 49, 2277 നമ്പർ മഹാലക്ഷ്‌മി എന്ന ബസ്സിൻ്റെ ടയറുകളാണ് നശിപ്പിക്കപ്പെട്ടത്. ബസ് ഓട്ടം കഴിഞ്ഞ് രാത്രി നിർത്തിയിട്ടതിന് ശേഷമാണ് സംഭവം നടത്തിയത്.

ബസിന്റ അഞ്ച് ടയറുകൾ കുത്തിക്കീറുകയും ആണികൾ തറച്ച് പഞ്ചറാക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ബസ് ഉടമ വടകര പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

സ്വകാര്യ ബസിനെതിരെ യുണ്ടായ അക്രമത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/225354/nailed-pierced-tires-private-bus-plying-ayancheri-kakattil-route-vandalized)