---
title: " #Kickboxing  |  ദേശീയ ജൂനിയർ കിക്ക് ബോക്സിങ്ങ് ; കേരളത്തിനുവേണ്ടി വില്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥി മത്സരിക്കും"
english_title: "#National #Junior #Kickboxing  #student  #Vilyapally #MJVocational #HigherSecondary #School #compete #Kerala"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/225481/national-junior-kickboxing-student-vilyapally-mjvocational-highersecondary-school-compete-kerala"
published_at: "2024-08-04T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66af2a6a1d292_Untitled-4_copy.jpg"
keywords: []
---

#  #Kickboxing  |  ദേശീയ ജൂനിയർ കിക്ക് ബോക്സിങ്ങ് ; കേരളത്തിനുവേണ്ടി വില്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥി മത്സരിക്കും

> **Lead Summary:** ** വില്യാപ്പള്ളി: [**ദേശീയ ജൂനിയർ കിക്ക് ബോക്‌സിങിൽ കേരളത്തിനുവേണ്ടി വില്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥി മുഹമ്മദ് സിനാനും മത്സരിക്കാനിറങ്ങുന്നു.

## Article Content

** വില്യാപ്പള്ളി: [**ദേശീയ ജൂനിയർ കിക്ക് ബോക്‌സിങിൽ കേരളത്തിനുവേണ്ടി വില്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥി മുഹമ്മദ് സിനാനും മത്സരിക്കാനിറങ്ങുന്നു.

കഴിഞ്ഞമാസം കോഴിക്കോട് വി.കെ. കൃഷ്‌ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 12-ാമത് സംസ്ഥാന കിക്ക് ബോക്‌സിങ്ങ് ഫുൾ കോൺടാക്ട് വിഭാഗം ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയാണ് സിനാൻ ദേശീയതലത്തിലേക്ക് യോഗ്യത നേടിയത്.

സെപ്റ്റംബർ 27 മുതൽ ഉത്തരാഖണ്ഡിലാണ് ദേശീയ ജൂനിയർ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. വില്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാർത്ഥിയാണ് താരം.

ചെരണ്ടത്തൂർ കല്ലാരം കണ്ടി മീത്തൽ അബ്‌ദു സലീം, ഫൗസിയ ദമ്പതികളുടെ മകനാണ് സിനാൻ. തിരുവള്ളൂർ യു.എം.എ.ഐ ക്ലബിലെ മുഹമ്മദ് സൈഫുദ്ദീനാണ് സിനാൻ്റെ പരിശീലകൻ. അഞ്ച് വർഷമായി കിക്ക് ബോക്‌സിങ്ങ് പരിശീലനം നടത്തുന്നു. ഈ മിടുക്കൻ്റെ നേട്ടത്തിൽ ഒരു നാട് മുഴുവൻ സന്തോഷത്തിലാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/225481/national-junior-kickboxing-student-vilyapally-mjvocational-highersecondary-school-compete-kerala)