---
title: " #YuvaJanataDal  |  നനഞ്ഞൊലിച്ച് ഏറാമല വില്ലേജ് ഓഫീസ്; അപാകതകൾ പരിഹരിക്കാൻ ഇടപെട്ട് യുവജനതാദൾ എസ്"
english_title: "#Drenched #Eramala Village Office  #YuvaJanataDal  #intervened"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/225505/drenched-eramala-village-office-yuvajanatadal-intervened"
published_at: "2024-08-04T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66af45f67a603_Untitled-5.jpg"
keywords: []
---

#  #YuvaJanataDal  |  നനഞ്ഞൊലിച്ച് ഏറാമല വില്ലേജ് ഓഫീസ്; അപാകതകൾ പരിഹരിക്കാൻ ഇടപെട്ട് യുവജനതാദൾ എസ്

> **Lead Summary:** ** ഏറാമല:[**ചെറിയ മഴയിൽ പോലും നനഞ്ഞൊലിച്ച ഏറാമല വില്ലേജ് ഓഫീസിൽ അടിയന്തിരമായി അപാകതകൾ പരിഹരിക്കണമെന്ന് യുവജനതാദൾ എസ് വടകര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

** ഏറാമല:[**ചെറിയ മഴയിൽ പോലും നനഞ്ഞൊലിച്ച ഏറാമല വില്ലേജ് ഓഫീസിൽ അടിയന്തിരമായി അപാകതകൾ പരിഹരിക്കണമെന്ന് യുവജനതാദൾ എസ് വടകര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

പുതുതായി പണി കഴിപ്പിച്ച ഈ കെട്ടിടത്തിന് ഈ നില തുടരുന്നത് അപകടമാണെന്നതും കമ്മിറ്റി ചൂണ്ടിക്കാട്ടി. ഓർക്കാട്ടേരിയിൽ സ്ഥിതിചെയ്യുന്ന ഏറാമല വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണത്തിലെ അപാകതകൾ കാരണം ചുമരുകൾ വെള്ളം എടുക്കുന്നത് സംബന്ധിച്ച് വില്ലേജ് ഓഫീസറുമായി യുവജനതാദൾ എസ് വടകര മണ്ഡലം കമ്മിറ്റി അംഗങ്ങൾ ഇടപെട്ട് സംസാരിച്ചു.

യുവജനതാദൾ എസ് ജില്ലാ പ്രസിഡണ്ട് ഹരിദേവ് എസ് വി,വടകര നിയോജക മണ്ഡലം പ്രസിഡണ്ട് സ.രഞ്ജിത് കുമാർ ഏറാമല, മണ്ഡലം ജനറൽ സെക്രട്ടറി സ: പുനത്തിൽ ബിനിജ, സ: അനുനന്ദ് എസ്.സ: ആദിത്യൻ എസ് തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/225505/drenched-eramala-village-office-yuvajanatadal-intervened)