---
title: " #relieffund  | വയനാടിനായി കൈകോർക്കാൻ അതിഥിതി തൊഴിലാളിയും;  തന്റെ ചെറിയ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി വെസ്റ്റ് ബംഗാൾ സ്വദേശി"
english_title: "#Guest #worker #join #hands  #Wayanad   #native   #West #Bengal #transferred #small  #savings  #relief fund"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/225555/guest-worker-join-hands-wayanad-native-west-bengal-transferred-small-savings-relief-fund"
published_at: "2024-08-04T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66af844097ad0_WhatsApp_Image_2024-08-04_at_6.55.50_PM.jpeg"
keywords: []
---

#  #relieffund  | വയനാടിനായി കൈകോർക്കാൻ അതിഥിതി തൊഴിലാളിയും;  തന്റെ ചെറിയ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി വെസ്റ്റ് ബംഗാൾ സ്വദേശി

> **Lead Summary:** **വടകര:[**വയനാടിന് വേണ്ടി കൈകോർക്കാൻ ഇതരസംസ്ഥാന തൊഴിലാളികളും മുന്നോട്ട് വരുന്നു. വടകരയിലെ ഹോട്ടൽ ജീവനക്കാരനായ വെസ്റ്റ് ബംഗാൾ സ്വദേശി സുബദീപ് മണ്ഡൽ തന്റെ ചെറിയ സമ്പാദ്യം വയനാടിനായി കൈമാറി.

## Article Content

**വടകര:[**വയനാടിന് വേണ്ടി കൈകോർക്കാൻ ഇതരസംസ്ഥാന തൊഴിലാളികളും മുന്നോട്ട് വരുന്നു. വടകരയിലെ ഹോട്ടൽ ജീവനക്കാരനായ വെസ്റ്റ് ബംഗാൾ സ്വദേശി സുബദീപ് മണ്ഡൽ തന്റെ ചെറിയ സമ്പാദ്യം വയനാടിനായി കൈമാറി.

സുബദീപിന് തുക ആരെ ഏൽപ്പിക്കണം എന്നറിയില്ലായിരുന്നു. അതിനാൽ ഇന്നലെ രാത്രി ഈ യുവാവ് വടകരയിലെ കേളുഏട്ടൻ മന്ദിരത്തിൽ എത്തി. ഈ സമയം അവിടെ യോഗം നടക്കുകയായിരുന്നു.

അവിടുള്ളവർ കാര്യം തിരക്കുകയായിരുന്നു. ഹിന്ദിയിൽ സുബദീപ്‌കാര്യം പറഞ്ഞു. വയനാടിനായി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറാൻ വന്നതാണെന്ന്. തുടർന്ന് തുക പത്മനാഭൻ തുക ഏറ്റുവാങ്ങി.

വടകരയിലെ ഒരു ഹോട്ടലിലെ ജോലിക്കാരനാണ് ഈ യുവാവ്. മേപ്പയിലാണ് താമസം.ചെറിയ തുക ആണേലും സുബദീപിൻ്റെ മനസ്സ് വലുതാണ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/225555/guest-worker-join-hands-wayanad-native-west-bengal-transferred-small-savings-relief-fund)