---
title: "#Ravindran | അറിവ് പകർന്നു നൽകൂ : പുതു തലമുറയെ സാമൂഹ്യ പ്രതിബദ്ധതയുള്ളതാക്കി മാറ്റാൻ ഉന്നത ബിരുദ  ധാരികൾക്ക്  കഴിയും - രവീന്ദ്രൻ"
english_title: "#Impart #knowledge  #Higher #degree #holders #make #new #generation #socially #responsible  #Ravindran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/225588/impart-knowledge-higher-degree-holders-make-new-generation-socially-responsible-ravindran"
published_at: "2024-08-04T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66afa4189562a_Untitled-7.jpg"
keywords: []
---

# #Ravindran | അറിവ് പകർന്നു നൽകൂ : പുതു തലമുറയെ സാമൂഹ്യ പ്രതിബദ്ധതയുള്ളതാക്കി മാറ്റാൻ ഉന്നത ബിരുദ  ധാരികൾക്ക്  കഴിയും - രവീന്ദ്രൻ

> **Lead Summary:** ** വില്യാപ്പള്ളി :[**അറിവ് അഗ്നിയാണ് ആ അറിവ് പുതിയ തലമുറക്ക് പകർന്നുനൽകി അവരെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാക്കി മാറ്റാൻ ഉന്നതബിരുദധാരികൾക്ക് സാധിക്കുമെന്ന് ആർ ജെ ഡി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ആയാടത്തിൽ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. 

## Article Content

** വില്യാപ്പള്ളി :[**അറിവ് അഗ്നിയാണ് ആ അറിവ് പുതിയ തലമുറക്ക് പകർന്നുനൽകി അവരെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാക്കി മാറ്റാൻ ഉന്നതബിരുദധാരികൾക്ക് സാധിക്കുമെന്ന് ആർ ജെ ഡി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ആയാടത്തിൽ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. 

രാഷ്ട്രീയ മഹിളാ ജനതാദൾ വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബോട്ടണിയിൽ ഡോക്ടറേറ്റ് നേടിയ ഡോ: ആര്യ സി പി ക്കും എമർജൻസി മെഡിസിനിൽ രാഷ്ട്രപതിയുടെ സ്വർണ്ണ മെഡലോടുകൂടി എം ഡി കരസ്ഥമാക്കിയ ഡോക്ടർ ശ്രുതി പിഎസ്സിനും നൽകിയ അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വില്യാപ്പള്ളി ജെ പി ലോഹ്യ മന്ദിരത്തിൽ നടന്ന ചടങ്ങിൽ രാഷ്ട്രീയ മഹിളാ ജനതാദൾ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഒ എം സിന്ധു അധ്യക്ഷത വഹിച്ചു.

അനുമോദന ചടങ്ങ് ആർ ജെ ഡി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ പി അമർനാഥ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ആർജെഡി ജില്ലാ കമ്മിറ്റി അംഗം ആയാടത്തിൽ രവീന്ദ്രൻ ആദരിച്ചു.ആശംസകൾ അർപ്പിച്ചുകൊണ്ട് കൊടക്കലം കണ്ടി കൃഷ്ണൻ, മുണ്ടോളി രവി,മലയിൽ ബാലകൃഷ്ണൻ, വിസി കുമാരൻ, റീജ വി സി, മലയിൽ രാജേഷ്, പി.പി. രമേശൻ .ശ്രീജിത്ത് കെ കെ, തുടങ്ങിയവർ സംസാരിച്ചു. ഡോ: ആര്യ സിപി മറുമൊഴി രേഖപ്പെടുത്തി. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പുഷ്പ ഒ തയോത്ത് സ്വാഗതവും സവിത പാലയാട്ട് നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/225588/impart-knowledge-higher-degree-holders-make-new-generation-socially-responsible-ravindran)