---
title: "ഡിഎല്‍.എഡ് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു"
english_title: " DLED has published the final rank list"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22562/dled-has-published-the-final-rank-list"
published_at: "2022-01-25T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ef9d318e12f_dld course.jpg"
keywords: []
---

# ഡിഎല്‍.എഡ് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

> **Lead Summary:** വടകര: ഡിഎല്‍.എഡ് 2021- 23 വര്‍ഷത്തെ സ്വാശ്രയം മെറിറ്റ് വിഭാഗം അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ www.kozhikodedde.in ലഭിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

## Article Content

വടകര: ഡിഎല്‍.എഡ് 2021- 23 വര്‍ഷത്തെ സ്വാശ്രയം മെറിറ്റ് വിഭാഗം അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ www.kozhikodedde.in ലഭിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

** നോര്‍ക്ക അറ്റസ്റ്റേഷന്‍ ഉണ്ടാകില്ല **

നോര്‍ക്ക റൂട്ട്‌സ് കോഴിക്കോട് മേഖല സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല. അറ്റസ്റ്റേഷന്‍ ആരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കും.

** ടെണ്ടര്‍ ക്ഷണിച്ചു **

വനിത ശിശുവികസന വകുപ്പിലെ പന്തലായനി അഡീഷണല്‍ ഐ.സി.ഡി.എസ് പരിധിയിലുള്ള അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് ഒന്നര വരെ ടെണ്ടര്‍ സ്വീകരിക്കും. അന്നേ ദിവസം ഉച്ചക്ക് രണ്ടിന് ടെണ്ടര്‍ തുറക്കും. ഫോണ്‍: 0496 2621190, 8157807752. വിശദവിവരങ്ങള്‍ക്ക് 0467 2260632 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22562/dled-has-published-the-final-rank-list)