---
title: " #roadissue | യാത്രക്കാർ ദുരിതത്തിൽ; വടകര കുട്ടോത്ത്-അട്ടക്കുണ്ട്കടവ് റോഡിൽ കുണ്ടും കുഴിയും"
english_title: "#potholes #vadakara #kutoth #attakkundakav #road #motorists #distress"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/225652/potholes-vadakara-kutoth-attakkundakav-road-motorists-distress"
published_at: "2024-08-05T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b05e2c1f0c7_vADAKARA.jpg"
keywords: []
---

#  #roadissue | യാത്രക്കാർ ദുരിതത്തിൽ; വടകര കുട്ടോത്ത്-അട്ടക്കുണ്ട്കടവ് റോഡിൽ കുണ്ടും കുഴിയും

> **Lead Summary:** **വടകര: **കുട്ടോത്ത്- അട്ടക്കുണ്ട്‌കടവ് റോഡിൽ കുണ്ടും കുഴിയും. ഇതോടെ ഇതുവഴിയുള്ള വാഹനഗതാതഗതം ദുഷ്ക്കരമായി.

## Article Content

**വടകര: **കുട്ടോത്ത്- അട്ടക്കുണ്ട്‌കടവ് റോഡിൽ കുണ്ടും കുഴിയും. ഇതോടെ ഇതുവഴിയുള്ള വാഹനഗതാതഗതം ദുഷ്ക്കരമായി.

പുതുക്കുടി മുക്ക്, നടുവയൽ, വിരോത്ത്‌മുക്കിനുസമീപം തുടങ്ങിയിടങ്ങളിലാണ് കുഴികൾ രൂപപ്പെട്ടിട്ടുള്ളത്.

മഴ സമയത്ത് ഭീതിയോടെയാണ് ഇരുചക്ര വാഹനയാത്രികർ ഇത് വഴി കടന്ന് പോകുന്നത്. മഴവെള്ളം നിറഞ്ഞ കുഴികളിലേക്ക് ഇരുചക്ര വാഹനങ്ങൾ വീഴുകയും യാത്രികർക്ക് പരിക്ക് പറ്റുകയും ചെയ്‌ത സംഭവം ഉണ്ടായിട്ടുണ്ട്.

വലിയ ലോറികൾ ഉൾപ്പടെ കടന്ന് പോകുമ്പോൾ റോഡ് താഴ്ന്ന് പോവുന്നുണ്ട്. ലക്ഷങ്ങൾ ചെലവിട്ട് റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ട് ഏതാനും വർഷം ആകുന്നേയുള്ളൂ.

ഇതിനിടെ റോഡിൽ കുഴിരൂപപ്പെട്ടത് പണിയിലെ അപാകത കൊണ്ടാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നുണ്ട്.

അതേസമയം മഴ കുറയുന്ന അവസരത്തിൽ റോഡ് വീണ്ടും അറ്റകുറ്റപണി നടത്തി ഗതാഗതം സുഗമമാക്കുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/225652/potholes-vadakara-kutoth-attakkundakav-road-motorists-distress)