ഒഞ്ചിയം:(vatakara.truevisionnews.com) കണ്ണൂക്കരയിൽ എസ്ഡിപിഐ ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം എസ്ഡിപിഐ വടകര മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല നിർവ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് റഹീസ് എംകെ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട് ജില്ലാകമ്മിറ്റി അംഗം ഷറഫുദ്ദീൻ വടകര, ചോമ്പാല ബ്രാഞ്ച് പ്രസിഡന്റ് അഷറഫ് വിപി, മാടാക്കര ബ്രാഞ്ച് സെക്രട്ടറി റഹീസ് പികെ, കണ്ണൂക്കര ബ്രാഞ്ച് പ്രസിഡന്റ് ഗഫൂർ, ഒഞ്ചിയം ബ്രാഞ്ച് പ്രസിഡന്റ് ഫിറോസ് എംപി, നാദാപുറം റോഡ് ബ്രാഞ്ച് സെക്രട്ടറി ആബിദ് തങ്ങൾ, മാളിയേക്കൽ ബ്രാഞ്ച് പ്രസിഡണ്ട് അൻവർ വിപി.ഷബീർ കണ്ണൂക്കര എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഒഞ്ചിയം പഞ്ചായത്ത് സെക്രട്ടറി ഉനൈസ് ഇകെ സ്വാഗതവും ഒഞ്ചിയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫായിസ് നാദാപുരം റോഡ് നന്ദിയും പറഞ്ഞു.
#SDPI #inauguration #Onchiyam #Panchayat #Committee #office