---
title: "#KhaderEramala | ഖാദർ ഏറാമലയുടെ വിയോഗം, നാടിന് തീരാ നഷ്ടം"
english_title: "#demise #Khader #Eramala #great #loss "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/226165/demise-khader-eramala-great-loss"
published_at: "2024-08-06T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b249656e0dc_death.jpg"
keywords: []
---

# #KhaderEramala | ഖാദർ ഏറാമലയുടെ വിയോഗം, നാടിന് തീരാ നഷ്ടം

> **Lead Summary:** **അഴിയൂർ : **മത, സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ സ്തുത്യർഹമായ സേവനം നൽകി, നിരവധി പേർക്ക് അത്താണിയായിരുന്ന മുസ്ലിം ലീഗ് മുക്കാളി ശാഖ പ്രസിഡണ്ട് ഖാദർ ഏറാമലയുടെ വിയോഗം പൊതു സമൂഹത്തിന് തീരാനഷ്ടമായി.

## Article Content

**അഴിയൂർ : **മത, സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ സ്തുത്യർഹമായ സേവനം നൽകി, നിരവധി പേർക്ക് അത്താണിയായിരുന്ന മുസ്ലിം ലീഗ് മുക്കാളി ശാഖ പ്രസിഡണ്ട് ഖാദർ ഏറാമലയുടെ വിയോഗം പൊതു സമൂഹത്തിന് തീരാനഷ്ടമായി.

ബഹ്‌റൈനിൽ കെ എം സി സി സ്ഥാപകനായും, ദുബൈയിൽ വടകര മണ്ഡലം സെക്രട്ടറിയായും പ്രവർത്തിക്കുമ്പോഴും ദാരിദ്ര്യം നിർമ്മാർജനമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം, അത് പരമാവധി നിർവ്വഹിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

പരിചയപ്പെടുന്നവരെ ഒരിക്കലും പിരിയാത്ത സ്നേഹ ബന്ധത്തിൽ ബന്ധസ്ഥനാക്കാൻ അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്.

പ്രയാസമനുഭവിക്കുന്നരുടെ പ്രവാസം താങ്ങി നിർത്താൻ ഇനി ഖാദർ ഇല്ലയെന്ന് വിശ്വസിക്കാൻ ആർക്കുമാവുന്നില്ല.

മുല്ലപ്പള്ളി രാമചന്ദ്രൻ , കെ കെ രമ എം ൽ എ , പാറക്കൽ അബ്ദുള്ള, എം.എ. റസാഖ് മാസ്റ്റർ .എം.സി. വടകര, ഒ കെ.കുഞ്ഞബ്ദുള്ള,ആയിഷ ഉമ്മർ , ടി.പി. മിനിക , ഈങ്ങോളി ഷക്കീല , പ്രദീപ് ചോമ്പാല .തുടങ്ങിയവർ അന്തിമോപചാരമർപിച്ചു.

ഖാദർ ഏറാമലയുടെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചിച്ചു.യു.എ. റഹീം ആദ്യ ക്ഷത വഹിച്ചു.

പാറക്കൽ അബ്ദുള, എം.സി. വടകര, ഇബ്രാഹിം മുറിച്ചാണ്ടി, തോട്ടത്തിൽ ശശിധരൻ ,പി ബാബുരാജ് പി.പി. ജാഫർ, ഒ.പി.മൊയ്തു, പ്രമോദ് മാട്ടാണ്ടി, മൊയ്തു അഴിയൂർ, പ്രദീപ് ചോമ്പാല,ഹാരിസ് മുക്കാളി, ഷംസുദീൻ വെള്ളികുളങ്ങര, ഇ.ടി. അയ്യൂബ്, പി.പി.ഇസ്മായിൽ, വി.പി.പ്രകാശൻ , ശുഹൈബ് കുന്നത്ത് , കെ.എ. സുരേന്ദ്രൻ ,കെ. അൻവർ ഹാജി, കാസിം നെല്ലോളി, , മുസ്തഫ മുട്ടുങ്ങൽ , കെ.കെ. അമ്മത്, എന്നിവർ സംസാരിച്ചു

ഭാര്യ: ഹൈറു നിസ ടി.പി.

മക്കൾ : മുഹമദ് ഷാനിർ, സന ഖാദർ (ഇരുവരും ദുബൈ)

മരുമകൻ: റഫാത്ത് ഹാദിൽ (ദുബൈ )

സഹോദരങ്ങൾ: എം.കെ.അബ്ദുള്ള, പരേതരായ അഹമദ്, ഖദീജ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/226165/demise-khader-eramala-great-loss)