---
title: " #dogattack | തെരുവുനായ അക്രമണം; പതിനഞ്ചോളം പേർക്ക് പരിക്ക്, രണ്ടു പേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു"
english_title: "#15 #injured #two #admitted #medical #college #paioli #tachankunn #keezhur #area"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/226177/15-injured-two-admitted-medical-college-paioli-tachankunn-keezhur-area"
published_at: "2024-08-06T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b251a313bb0_dog.jpg"
keywords: []
---

#  #dogattack | തെരുവുനായ അക്രമണം; പതിനഞ്ചോളം പേർക്ക് പരിക്ക്, രണ്ടു പേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

> **Lead Summary:** **പയ്യോളി: **പയ്യോളി തച്ചൻകുന്ന്, കീഴൂർ പ്രദേശത്ത് തെരുവുനായ അക്രമണം.

## Article Content

**പയ്യോളി: **പയ്യോളി തച്ചൻകുന്ന്, കീഴൂർ പ്രദേശത്ത് തെരുവുനായ അക്രമണം.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. നാല് വാർഡുകളിലായി പതിനഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

കാര്യാട്ട് ശ്യാമള, കുറുമണ്ണിൽ രാധ, കോഴി പറമ്പത്ത് സീനത്ത്, കേളോത്ത് കല്യാണി, ജാനു കാലിക്കടവത്ത്, മുബീന കൊമ്മുണ്ടാരി, തെരുവത്ത്കണ്ടി ശ്രീധരൻ, കുമാരൻ പള്ളിയാറക്കൽ, വെട്ടിപ്പാണ്ടി ശൈലജ, മലയിൽ രജില, ഗീത കപ്പള്ളിതാഴ, നീതു തൊടുവയൽ, മീത്തലെ ആണിയത്തൂർ ഇഷ, റീന തൊടുവയിൽ, ഫിദൽ വിനോദ് വേങ്ങോട്ട് എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ എല്ലാവരെയും വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആഴത്തിൽ മുറിവേറ്റതിനെ തുടർന്ന് കല്യാണി, ജാനു എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ടെസ്റ്റ് ചെയ്‌തതിനെ തുടർന്ന് റിയാക്ഷൻ ഉണ്ടായതിനെ തുടർന്ന് രാധ, ശ്യാമള എന്നിവരെയും മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/226177/15-injured-two-admitted-medical-college-paioli-tachankunn-keezhur-area)