---
title: "#cyclothon | സൈക്ലത്തോൺ ; മുലയൂട്ടൽ ബോധവത്കരണ പ്രചാരണവുമായി വടകരയിൽ ഐ.എ.പിയുടെ സൈക്കിൾ റാലി"
english_title: "#iap #cyclothon #vadakara #breastfeeding #awareness #campaign"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/226273/iap-cyclothon-vadakara-breastfeeding-awareness-campaign-new"
published_at: "2024-08-07T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b311a45a54a_vada.jpg"
keywords: []
---

# #cyclothon | സൈക്ലത്തോൺ ; മുലയൂട്ടൽ ബോധവത്കരണ പ്രചാരണവുമായി വടകരയിൽ ഐ.എ.പിയുടെ സൈക്കിൾ റാലി

> **Lead Summary:** **വടകര: **പ്രസവാനന്തര മുലയൂട്ടൽ അമ്മയ്ക്കും കുട്ടിക്കും പൂർണ ആരോഗ്യത്തിന് അത്യാവശ്യമാണെന്ന ബോധവത്കരണ പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐ.എ.പി.) വടകര റൈഡേഴ്‌സിന്റെ സഹകരണത്തോടെ സൈക്ലത്തോൺ നടത്തി.

## Article Content

**വടകര: **പ്രസവാനന്തര മുലയൂട്ടൽ അമ്മയ്ക്കും കുട്ടിക്കും പൂർണ ആരോഗ്യത്തിന് അത്യാവശ്യമാണെന്ന ബോധവത്കരണ പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐ.എ.പി.) വടകര റൈഡേഴ്‌സിന്റെ സഹകരണത്തോടെ സൈക്ലത്തോൺ നടത്തി.

പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുവെച്ച് സൈക്ലത്തോൺ ഐ.എ.പി സംസ്ഥാന പ്രസിഡൻ്റ് ഡോ. ഷിമ്മി പൗലോസ് ഉദ്ഘാടനംചെയ്തു.

ഐ.എ.പി. വടകര പ്രസിഡൻ്റ് ഡോ.എം നൗഷീദ് അനി അധ്യക്ഷത വഹിച്ചു.

സൈക്കിൾ റാലി പിങ്ക് റൈഡേഴ്‌സ് ക്യാപ്റ്റൻ ലിലിജ ശ്രീലേഷ് ഫ്ളാഗ് ഓഫ് ചെയ്‌തു.

റൈഡേഴ്സ് സെക്രട്ടറി കെ. ദിനേശ്, ഡോ. പി.സി. ഹരിദാസ്, എയ്ഞ്ചൽസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.പി രാജൻ, മണലിൽ മോഹനൻ, സി. പ്രസൂൺ, സി. മനോജ്, സി.കെ. സിബി, ശ്രീലേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/226273/iap-cyclothon-vadakara-breastfeeding-awareness-campaign-new)