---
title: "വടകരയില്‍ എല്‍പിജി സിലിണ്ടറുകള്‍ കുത്തി നിറച്ച ഗുഡ്‌സ് ഓട്ടോ കസ്റ്റഡിയിലെടുത്തു"
english_title: " Goods auto loaded with LPG cylinders taken into custody in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22633/goods-auto-loaded-with-lpg-cylinders-taken-into-custody-in-vadakara"
published_at: "2022-01-25T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eff790dae2f_lpg vehicle.jpg"
keywords: []
---

# വടകരയില്‍ എല്‍പിജി സിലിണ്ടറുകള്‍ കുത്തി നിറച്ച ഗുഡ്‌സ് ഓട്ടോ കസ്റ്റഡിയിലെടുത്തു

> **Lead Summary:** **വടകര: **താലൂക്ക് സപ്ലൈ ഓഫീസറും റേഷനിഗ് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന സംഘം ഇന്ന് വടകര മാര്‍ക്കറ്റ് മണിയൂര്‍ ചേരണ്ടത്തുര്‍ എന്നിവിടങ്ങളില്‍ പൊതു വിപണി പരിശോധന നടത്തി.

## Article Content

**വടകര: **താലൂക്ക് സപ്ലൈ ഓഫീസറും റേഷനിഗ് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന സംഘം ഇന്ന് വടകര മാര്‍ക്കറ്റ് മണിയൂര്‍ ചേരണ്ടത്തുര്‍ എന്നിവിടങ്ങളില്‍ പൊതു വിപണി പരിശോധന നടത്തി.

പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മണിയൂര്‍ ഹൈസ്‌കൂളിനടുത്ത് ഷവര്‍മ വില്‍പന നടത്തുന്ന ബേക്കറിയില്‍ നടത്തിയ പരിശോധനയില്‍ ബേക്കറിയും ഷവര്‍മ സ്റ്റാളും പഞ്ചായത്ത് ലൈസന്‍സ് ഇല്ലാതെയാണ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്തി. കൂടാതെ അനുമതി ഇല്ലാതെ കെട്ടിടത്തിന് സമീപം ഭക്ഷ്യ സ്റ്റാളുകള്‍ സജ്ജീകരിച്ചതായും കണ്ടെത്തി. കടയ്ക്ക് നോട്ടീസ് നല്‍കി. പഞ്ചായത്ത് ലൈസന്‍സ് ഹാജരാക്കാന്‍ ഒരാഴ്ച സമയം നല്‍കി ഒരാഴ്ചയ്ക്ക് ളളില്‍ പഞ്ചായത്ത് ലൈസന്‍സ് നേടിയ ശേഷമേ കട തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്ന താക്കീതും നല്‍കി.

മണിയൂര്‍ പഞ്ചായത്തിലെ ചിക്കന്‍ കടകളില്‍ വില്‍പന വില പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. വടകര മാര്‍ക്കറ്റ് റോഡില്‍ നടത്തിയ പരിശോധനയില്‍ പാചക വാതക സിലിണ്ടറുകള്‍ കുത്തി നിറച്ച് അപകടകരമായ രീതിയില്‍ പോകുന്ന ഗുഡ്‌സ് ഓട്ടോ കസ്റ്റഡിയില്‍ എടുത്തു.

  കാഞ്ഞങ്ങാട്ടുള്ള ഗ്യാസ് ഏജന്‍സി 38 സിലിണ്ടറുകള്‍ ചെറിയ ഒരു ഗുഡ്‌സ് കടത്തുന്നതായി കണ്ടെത്തി ഇത്തരം നടപടികള്‍ ആവര്‍ത്തിക്കില്ലെന്നും വിതരണാവകാശം കാണിക്കുന്ന രേഖകളും വാഹനവും സിലിണ്ടറുകളും രണ്ടു ദിവസത്തിനകം ഹാജരാക്കാമെന്നു രേഖാമൂലം ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ താല്കാലികമായി വിട്ടയച്ചു.

പരിശോധനയില്‍ താലുക്ക് സപ്ലൈ ഓഫീസര്‍ സജീവന്‍ ടി.സി, റേഷനിഗ് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീധരന്‍ കെ. കെ., വിജീഷ് ടീ എം, ജീവനക്കാരായ ഗിരീഷ് കെ, ശ്രീജിത്ത് കുമാര്‍ കെ. പി എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22633/goods-auto-loaded-with-lpg-cylinders-taken-into-custody-in-vadakara)