---
title: "#gambling | ചൂതാട്ടം; വടകര പുതുപ്പണം സ്വദേശികൾ ഉൾപ്പടെ 7 അംഗ സംഘം പിടിയിൽ"
english_title: "#gambling #gang #arrested #panur #vadakara #pudhupanam #natives #seven #member #team"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/226384/gambling-gang-arrested-panur-vadakara-pudhupanam-natives-seven-member-team"
published_at: "2024-08-07T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b353f1f256d_lock.jpg"
keywords: []
---

# #gambling | ചൂതാട്ടം; വടകര പുതുപ്പണം സ്വദേശികൾ ഉൾപ്പടെ 7 അംഗ സംഘം പിടിയിൽ

> **Lead Summary:** **വടകര: **കണ്ണൂർ, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് ചൂതാട്ടം നടത്തുന്ന സംഘത്തിലെ ഏഴുപേർ പാനൂരിൽ പിടിയിലായി. 

## Article Content

**വടകര: **കണ്ണൂർ, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് ചൂതാട്ടം നടത്തുന്ന സംഘത്തിലെ ഏഴുപേർ പാനൂരിൽ പിടിയിലായി. 

വടകര പുതുപ്പണം കാനാങ്കോട്ടെ ബി.പി. നാസർ, പുതുപ്പണം കോട്ടക്കടവിലെ പി.ടി. പ്രദീപൻ, പന്ന്യന്നൂർ കുന്നോത്തു വീട്ടിൽ എം.കെ. നിജി, അരയാക്കൂൽ ജമ്മിൻറവിട ജെ. ബിജു, ചമ്പാട് അരയാക്കൂലിലെ ടി.പി. പ്രിയേഷ്, ശിവപുരം കാഞ്ഞിലേരിയിലെ കാരോത്ത് വീട്ടിൽ എ. സുരേഷ്ബാബു, യനാട് കാട്ടിക്കുളം അമ്മാനി കോളനിയിലെ സി.ടി. അനിൽ എന്നിവരാണ് പാനൂർ പോലീസിന്റെ പിടിയിലായത്.

തിങ്കളാഴ്ച്‌ച രാത്രിയാണ് അരയാക്കൂൽ പുരുട്ടിപറമ്പിൽ നിന്ന് സംഘം പിടിയിലാകുന്നത്.

ഇവരിൽ നിന്ന് മൂന്ന് ലക്ഷത്തിലധികം രൂപയും പോലിസ് പിടിച്ചെടുത്തു.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

പാനൂർ പോലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ചൂതാട്ട സംഘം പിടിയിലായത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/226384/gambling-gang-arrested-panur-vadakara-pudhupanam-natives-seven-member-team)