---
title: "#SarangiWhatsapp | സാരംഗി വാട്സ്ആപ്പ് കൂട്ടായ്മ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി"
english_title: "#Sarangi #WhatsApp #has #donated #community #relief #fund"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/226417/sarangi-whatsapp-has-donated-community-relief-fund"
published_at: "2024-08-07T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b378a6b7f69_swarngi.jpg"
keywords: []
---

# #SarangiWhatsapp | സാരംഗി വാട്സ്ആപ്പ് കൂട്ടായ്മ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

> **Lead Summary:** **വടകര :**സാരംഗി മ്യൂസിക്കൽ ഗ്രൂപ്പ് വടകര വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഗ്രൂപ്പ് അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച 16750 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.

## Article Content

**വടകര :**സാരംഗി മ്യൂസിക്കൽ ഗ്രൂപ്പ് വടകര വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഗ്രൂപ്പ് അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച 16750 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.

വടകര തഹസിൽദാറിന് ഗ്രൂപ്പിലൂടെ പിരിച്ചെടുത്ത സംഖ്യ കൈമാറി.

സംഗീതത്തോടൊപ്പം സാമൂഹ്യപ്രതിബദ്ധത ഊട്ടിയുറപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ മുമ്പും ഈ കൂട്ടായ്മ വടകരയിൽ നടത്താറുണ്ട്.

വാട്സപ് ഗ്രൂപ്പ് സെക്രട്ടറി ശൈലേഷ് അഞ്ചു കണ്ടത്തിൽ, പ്രസിഡണ്ട് പ്രഭാകരൻ മാസ്റ്റർ, വി.കെ മോഹനൻ മാസ്റ്റർ, ഗിരീഷ് വളപ്പിൽ,വിമല മോഹൻദാസ് വസന്തകുമാരി, മൃദുല , വനജ, രാധിക എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/226417/sarangi-whatsapp-has-donated-community-relief-fund)