---
title: "#KUTA | അവകാശ പത്രിക; അധ്യാപകരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുക -കെ യു ടി എ "
english_title: "#Immediate #solution #teachers #problems #KUTA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/226619/immediate-solution-teachers-problems-kuta"
published_at: "2024-08-08T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b497390cf86_avad.jpg"
keywords: []
---

# #KUTA | അവകാശ പത്രിക; അധ്യാപകരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുക -കെ യു ടി എ 

> **Lead Summary:** **വടകര: **കേരളത്തിലെ ഉർദു പഠന മേഖലയും അധ്യാപകരും വിദ്യാർത്ഥികളും നേരിടുന്ന പ്രശ്നങ്ങളും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേരള ഉർദു ടീച്ചേഴ്‌സ് അസോസിയേഷൻ വടകര വിദ്യാഭ്യാസ ജില്ലാ കമ്മറ്റി ഡി ഇ ഒ എം. രേഷ്മ ടീച്ചർ മുമ്പാകെ അവകാശ പത്രിക സമർപ്പിച്ചു.

## Article Content

**വടകര: **കേരളത്തിലെ ഉർദു പഠന മേഖലയും അധ്യാപകരും വിദ്യാർത്ഥികളും നേരിടുന്ന പ്രശ്നങ്ങളും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേരള ഉർദു ടീച്ചേഴ്‌സ് അസോസിയേഷൻ വടകര വിദ്യാഭ്യാസ ജില്ലാ കമ്മറ്റി ഡി ഇ ഒ എം. രേഷ്മ ടീച്ചർ മുമ്പാകെ അവകാശ പത്രിക സമർപ്പിച്ചു.

അധ്യാപകരുടെ സർവ്വീസ് പ്രശ്നക്കളിലേക്ക് ശ്രദ്ധ ക്ഷണിച്ചു കൊണ്ട് കെ യു ടി എ സംസ്ഥാന വ്യാപകമായി ജൂലായ് 31 ന് അവകാശ പത്രിക സമർപ്പണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് ഡി ഇ ഒ ക്ക് പത്രിക സമർപ്പിച്ചത്.

ഹയർ സെക്കണ്ടറിയിൽ ഉർദു ഭാഷാ പഠനം വിപുലപ്പെടുത്തുക, പാർട് ടൈം അധ്യാപകരെ സീനിയോറിറ്റി ലിസ്റ്റിൽ ഉൾപെടുത്തുക, പാർട് ടൈം അധ്യാപകരുടെ മുഴുവൻ സർവ്വീസ് കാലയളവും പെൻഷൻ, ഗ്രേഡ്, പ്രമോഷൻ, ട്രാൻസ്‌ഫർ എന്നിവയ്ക്ക് പരിഗണിക്കുക, എച്ച് എസ് അധ്യാപക യോഗ്യതയായിരുന്ന ഡി.എൽ.എഡ് പുനഃ സ്ഥാപിക്കുക, അഞ്ച് വർഷം പൂർത്തിയാക്കിയ ഹയർ സെക്കണ്ടറി ജൂനിയർ അധ്യാപകർക്ക് സീനിയർ ആനുകൂല്യം നൽകുക, ലോവർ പ്രൈമറിയിൽ ഉർദു പഠനം ആരംഭിക്കുക, ഡി എ കുടിശ്ശിക നൽകുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, ഉർദു സ്പെഷൽ ഓഫീസർ, റിസർച് ഓഫീസർ നിയമനങ്ങൾ നടത്തുക, സർവ്വീസിലെ മുഴുവൻ അധ്യാപകർക്കും പ്രൊട്ടക്ഷൻ നൽകുക, സർവ്വീസിലുള്ള അധ്യാപകരെ കെ ടെറ്റിൽ നിന്ന് ഒഴിവാക്കുക, ഒഴിഞ്ഞു കിടക്കുന്ന ഉർദു അധ്യാപക തസ്തികകളിൽ നിയമനം സാധ്യമാക്കുക എന്നീ ആവശ്യങ്ങളാണ് പത്രിക മുന്നോട്ട് വയ്ക്കുന്നത്.

കെ യു ടി എ വടകര വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് ഷെഹ്‌സാദ് വേളം പത്രിക സമർപ്പിച്ചു.

സെക്രട്ടറി അബുലയിസ് കാക്കുനി, ട്രഷറർ നിഷ ചെക്കോട്ടി ബസാർ, വിദ്യാഭ്യാസ ജില്ലാ കമ്മറ്റി അംഗങ്ങളായ അബുല്ല എ.കെ, നൗഫൽ സി.വി, റിഷാദ് മേലടി, ദിൽന, രജിന എന്നിവർ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/226619/immediate-solution-teachers-problems-kuta)