---
title: "#SreeNarayanaCollege | നാല് വർഷ ബിരുദം; അടിസ്ഥാന സൗകര്യം ഒരുക്കി വടകര ശ്രീനാരായണ കോളേജ്  "
english_title: "#four #year #degree #Vadakara #Sree #Narayana #College #preparing #basic #facilities"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/226683/four-year-degree-vadakara-sree-narayana-college-preparing-basic-facilities"
published_at: "2024-08-08T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b4db312f50a_sreeee.jpg"
keywords: []
---

# #SreeNarayanaCollege | നാല് വർഷ ബിരുദം; അടിസ്ഥാന സൗകര്യം ഒരുക്കി വടകര ശ്രീനാരായണ കോളേജ്  

> **Lead Summary:** വടകര: നാല് വർഷ ബിരുദം ആരംഭിക്കുന്ന ഈ അദ്ധ്യയന വർഷത്തിൽ വടകര എസ് എൻ കോളേജിലെ പുതുതായ് വേണ്ടുന്ന സൗകര്യങ്ങൾ മുൻപേ കണ്ട് വടകര ശ്രീനാരായണ കോളേജ് പുതിയതായ് നിർമ്മിച്ച ഇംഗ്ലീഷ് ബ്ലോക്ക് കെട്ടിടം നാടിന് സമർപ്പിച്ചു.

## Article Content

വടകര: നാല് വർഷ ബിരുദം ആരംഭിക്കുന്ന ഈ അദ്ധ്യയന വർഷത്തിൽ വടകര എസ് എൻ കോളേജിലെ പുതുതായ് വേണ്ടുന്ന സൗകര്യങ്ങൾ മുൻപേ കണ്ട് വടകര ശ്രീനാരായണ കോളേജ് പുതിയതായ് നിർമ്മിച്ച ഇംഗ്ലീഷ് ബ്ലോക്ക് കെട്ടിടം നാടിന് സമർപ്പിച്ചു.

കെട്ടിട ഉദ്ഘാടനം എസ് എൻ ഡി പി യോഗം വടകര യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ നിർവഹിച്ചു.

ചടങ്ങിൽ കോളേജ് മാനേജ്മെൻ്റ് നോമിനി കെ.ടി.ഹരിമോഹൻ,കോളേജ് പ്രിൻസിപ്പാൾ ഡോ: എം.കെ.രാധാകൃഷ്ണൻ,സൂപ്രണ്ട് ബി.സി.ജയരാജൻ, ഇംഗ്ലീഷ് വിഭാഗം എച്ച് ഒഡി ടി.സുധീർ കുമാർ, എം.പി.നാരായണൻ മാസ്റ്റർ,സൈബർ സേന സംസ്ഥാന കൺവീനർ ജയേഷ് വടകര,ദിനേഷ് മേപ്പയിൽ,കൗൺസിലർ വിനോദൻ മാസ്റ്റർ,വി.കെ.കുമാരൻ,രജീഷ്,ശരൺ ദാസ്,മജീദ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/226683/four-year-degree-vadakara-sree-narayana-college-preparing-basic-facilities)