---
title: "വടകര മൂരാട് പാലത്തിന് സമീപം  റെയില്‍വേ ട്രാക്കില്‍  തീപിടുത്തം"
english_title: " A fire broke out near the railway track near the Murad Bridge"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22676/a-fire-broke-out-near-the-railway-track-near-the-murad-bridge"
published_at: "2022-01-25T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f02584905f5_fire in track .jpg"
keywords: []
---

# വടകര മൂരാട് പാലത്തിന് സമീപം  റെയില്‍വേ ട്രാക്കില്‍  തീപിടുത്തം

> **Lead Summary:** വടകര: മുരാട് പാലത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ അടിക്കാടുകള്‍ കത്തിയത് ആശങ്ക പരത്തി. വിവരമറിഞ്ഞതിനെ തുടര്‍ന്ന് വടകരയില്‍ സ്റ്റേഷന്‍ ഓഫീസര്‍ അരുണ്‍ കെ യുടെ നേതൃത്വത്തില്‍ എത്തിയ സേന ഏറേ പണിപ്പെട്ട് തീയണച്ചു.

## Article Content

വടകര: മുരാട് പാലത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ അടിക്കാടുകള്‍ കത്തിയത് ആശങ്ക പരത്തി. വിവരമറിഞ്ഞതിനെ തുടര്‍ന്ന് വടകരയില്‍ സ്റ്റേഷന്‍ ഓഫീസര്‍ അരുണ്‍ കെ യുടെ നേതൃത്വത്തില്‍ എത്തിയ സേന ഏറേ പണിപ്പെട്ട് തീയണച്ചു.

രാത്രി 7.30 ഓടെയാണ് തീ പിടുത്തമുണ്ടായത്. രണ്ട് ദിവസം മുമ്പ് ഇരിങ്ങല്‍ റെയില്‍ സ്റ്റേഷന് സമീപത്ത് പാളത്തിനടുത്ത് തീപിടുത്തമുണ്ടായത് ഏറെ ഭീതി പരത്തിയിരുന്നു.

രക്ഷാപ്രവര്‍ത്തിന് അസി: ഗ്രേഡ് ഓഫീസര്‍ കെ.ടി രാജീവന്‍ , ഫയര്‍& റെസ്‌ക്യു ഓഫീസര്‍മാരായ അനിഷ് . ഒ, ദീപക്. കെ , റിജീഷ് കുമാര്‍ , ജോതികുമാര്‍, ഹോംഗാര്‍ഡ്: രാജേഷ്.കെ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22676/a-fire-broke-out-near-the-railway-track-near-the-murad-bridge)