---
title: "ഭാരതീയ പ്രകൃതികൃഷി പദ്ധതി:  ജൈവവള വിതരണോദ്ഘാടനം ചെയ്തു"
english_title: "A fire broke out near the railway track near the Murad Bridge"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22677/a-fire-broke-out-near-the-railway-track-near-the-murad-bridge"
published_at: "2022-01-25T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f0291919dac_kathir .jpg"
keywords: []
---

# ഭാരതീയ പ്രകൃതികൃഷി പദ്ധതി:  ജൈവവള വിതരണോദ്ഘാടനം ചെയ്തു

> **Lead Summary:** **ഒഞ്ചിയം: **ഭാരതീയ പ്രകൃതികൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒഞ്ചിയം കതിര്‍ എഫ് ഐ ജി നിര്‍മ്മിച്ച സമ്പുഷ്ടീകരിച്ച ചാണകവളത്തിന്റെ വിതരണോദ്ഘാടനം ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത് നിര്‍വ്വഹിച്ചു.

## Article Content

**ഒഞ്ചിയം: **ഭാരതീയ പ്രകൃതികൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒഞ്ചിയം കതിര്‍ എഫ് ഐ ജി നിര്‍മ്മിച്ച സമ്പുഷ്ടീകരിച്ച ചാണകവളത്തിന്റെ വിതരണോദ്ഘാടനം ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത് നിര്‍വ്വഹിച്ചു.

മുതിര്‍ന്ന കര്‍ഷകന്‍ പി ടി കെ ഗോപാലന്‍ വളം ഏറ്റുവാങ്ങി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഒഞ്ചിയം സ്‌കൂള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ഒഞ്ചിയം കൃഷി ഓഫീസര്‍ സന്ധ്യ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം സജിന കൊടക്കാട്ട് ആശംസ അര്‍പ്പിച്ചു. കതിര്‍ എഫ് ഐ ജി സെക്രട്ടറി കെ വി രാജേന്ദ്രന്‍ സ്വാഗതവും അനില്‍ കുമാര്‍ കോവുമ്മല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22677/a-fire-broke-out-near-the-railway-track-near-the-murad-bridge)