---
title: "#privatebusstrike | കൺസഷൻ തർക്കം; വടകര -തൊട്ടിൽപ്പാലം റൂട്ടുകളിൽ ഇന്ന് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്"
english_title: "#private #bus #strike #thotilpalam #vadakara #thalassery #routes #today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/226819/private-bus-strike-thotilpalam-vadakara-thalassery-routes-today"
published_at: "2024-08-09T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5bc5de4924_aaaaaaa.jpg"
keywords: []
---

# #privatebusstrike | കൺസഷൻ തർക്കം; വടകര -തൊട്ടിൽപ്പാലം റൂട്ടുകളിൽ ഇന്ന് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

> **Lead Summary:** **വടകര: ** വടകര -തൊട്ടിൽപ്പാലം റൂട്ടുകളിൽ സ്വകാര്യ ബസുകളുടെ പണിമുടക്ക്.

## Article Content

**വടകര: ** വടകര -തൊട്ടിൽപ്പാലം റൂട്ടുകളിൽ സ്വകാര്യ ബസുകളുടെ പണിമുടക്ക്.

വിദ്യാർത്ഥികളുടെ കൺസഷനെ ചൊല്ലി ഉണ്ടായ തർക്കമാണ് പണിമുടക്കിന് കാരണം.

വ്യാഴാഴ്‌ച രാവിലെ ട്യൂഷൻ സെൻ്ററിലേക്ക് പോയ വിദ്യാർത്ഥികൾക്ക് കൺസക്ഷൻ നിഷേധിച്ചു എന്നാരോപിച്ച് രക്ഷിതാക്കൾ ബസുകൾ തടഞ്ഞിരുന്നു.

ഇതെ തുടർന്ന് നാദാപുരം പോലീസ് സ്‌റ്റേഷന് മുന്നിൽ ബസുകൾ നിർത്തിയിട്ട് ജീവനക്കാർ സമരപ്രഖ്യാപനം നടത്തി പണിമുടക്കുകയും ചെയ്തു.

ബസ് റോഡിൽ നിർത്തിയിട്ടതോടെ ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ നാട്ടുകരും ബസ് തൊഴിലാളികളുമായി വാക്കേറ്റവും ഉണ്ടായി.

പിന്നാലെ നാദാപുരം സിഐ എ.വി ദിനേശ് സ്ഥലത്തെത്തി ആവശ്യപ്പെട്ടതോടെയാണ് തൊഴിലാളികൾ ബസുകൾ മാറ്റിയത്.

എന്നാൽ വെള്ളിയാഴ്‌ച വടകര -തൊട്ടിൽപ്പാലം, തൊട്ടിൽപ്പാലം - തലശ്ശേരി റൂട്ടുകളിൽ സർവ്വീസ് നിർത്തി സമരം നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പ്രഖ്യാപിക്കുകയായിരുന്നു. 

ട്യൂഷൻ സെൻ്ററുകളിലെ വിദ്യാർത്ഥികൾക്ക് കൺസക്ഷൻ അനുവദിക്കേണ്ടതില്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/226819/private-bus-strike-thotilpalam-vadakara-thalassery-routes-today)