---
title: "#MAMusa | ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്; ആരോഗ്യ ഉപകേന്ദ്രത്തിന് സൗജന്യമായി സ്ഥലം നല്‍കി എം.എ മൂസ"
english_title: "#Health #Wellness #MAMusa #gave #free #space #health #center"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/226852/health-wellness-mamusa-gave-free-space-health-center"
published_at: "2024-08-09T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5ce8140575_aaaaaaaaaaaaaaa.jpg"
keywords: []
---

# #MAMusa | ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്; ആരോഗ്യ ഉപകേന്ദ്രത്തിന് സൗജന്യമായി സ്ഥലം നല്‍കി എം.എ മൂസ

> **Lead Summary:** **ആയഞ്ചേരി: **ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് ആരോഗ്യ ഉപകേന്ദ്രം നിര്‍മിക്കുന്നതിന് സൗജന്യമായി സ്ഥലം നല്‍കി എം.എ മൂസ.

## Article Content

**ആയഞ്ചേരി: **ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് ആരോഗ്യ ഉപകേന്ദ്രം നിര്‍മിക്കുന്നതിന് സൗജന്യമായി സ്ഥലം നല്‍കി എം.എ മൂസ.

ആദ്യം നാലു സെന്റ് സ്ഥലമാണ് അദ്ദേഹം നല്‍കിയത്.

നിലവിലെ സാഹചര്യത്തില്‍ സബ് സെന്ററുകള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് എട്ട് സെന്റ് ആവശ്യമാണ്.

പ്രസ്തുത വിഷയം സൂചിപ്പിച്ചപ്പോള്‍ നാലു സെന്റ് സ്ഥലം കൂടി അദ്ദേഹം നല്‍കുകയായിരുന്നു.

സ്ഥലത്തിന്റെ സമ്മതപത്രം വാര്‍ഡ് മെംബര്‍ എ. സുരേന്ദ്രന് കൈമാറി.

ചടങ്ങില്‍ പനയുള്ളതില്‍ അമ്മത്ഹാജി, കുളങ്ങരത്ത് നാരായണക്കുറുപ്പ്, എ.കെ അബ്ദുല്ല, എം.എം മുഹമ്മദ്, ഇ.പി കുഞ്ഞബ്ദുല്ല, നൗഷാദ് തുപ്പനാരി, എം.എ നസീര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/226852/health-wellness-mamusa-gave-free-space-health-center)