---
title: "#relieffund | പുലരി പൂക്കാൻ; ചോറോട്ടെ അയൽപക്ക കൂട്ടയ്മ കുടുംബാംഗങ്ങളിൽ നിന്നും സ്വരുക്കൂട്ടിയത് 82,750 രൂപ "
english_title: "#Chorodu #Neighborhood #Association #collected #82,750 #from #family #members"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/226855/chorode-neighborhood-association-collected-82750-from-family-members"
published_at: "2024-08-09T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5cc3d6bbc3_relif.jpg"
keywords: []
---

# #relieffund | പുലരി പൂക്കാൻ; ചോറോട്ടെ അയൽപക്ക കൂട്ടയ്മ കുടുംബാംഗങ്ങളിൽ നിന്നും സ്വരുക്കൂട്ടിയത് 82,750 രൂപ 

> **Lead Summary:** **വടകര : **ചോറോട് ഈസ്റ്റ് പുലരി അയൽപക്ക കൂട്ടയ്മയുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങളിൽ നിന്നും സ്വരുക്കൂട്ടിയ 82,750 രൂപ ( എൺപത്തിരണ്ടായിരത്തി എഴുനൂറ്റി അമ്പത് രൂപ ) മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധി (സി എം ഡി ആർ എഫ്) യിലേക്ക് കൈമാറി.

## Article Content

**വടകര : **ചോറോട് ഈസ്റ്റ് പുലരി അയൽപക്ക കൂട്ടയ്മയുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങളിൽ നിന്നും സ്വരുക്കൂട്ടിയ 82,750 രൂപ ( എൺപത്തിരണ്ടായിരത്തി എഴുനൂറ്റി അമ്പത് രൂപ ) മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധി (സി എം ഡി ആർ എഫ്) യിലേക്ക് കൈമാറി.

പുലരി രക്ഷാധികാരിയും ലോക കേരളസഭാ അംഗവുമായ എം.കെ. ബാബു കുടുംബാംഗങ്ങൾക്ക് വേണ്ടി വടകര തഹസിൽദാർ സുഭാഷ്ചന്ദ്രബോസിന് തുക കൈമാറി.

പുലരി ആക്ടിങ്ങ് സെക്രട്ടറി എ.ജി.പത്മകുമാർ,പ്രസിഡൻറ് മോഹൻ കുമാർ പി.കെ, ഭരണസമിതി അംഗങ്ങളായ ടി.എം ഭാർഗവൻ, കെ.എം നാരായണൻ, രാമകൃഷ്ണൻ വന്ദനം, ലക്ഷമണൻ. ജി.കെ എന്നിവർ സാന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/226855/chorode-neighborhood-association-collected-82750-from-family-members)