---
title: "#found | പെൺകുട്ടിയെ കണ്ടെത്തി; മേപ്പയ്യൂരിൽ നിന്നും കാണാതായ പതിനാറുകാരിയെ കണ്ടെത്തി"
english_title: "#missing #16 #year #old #girl #was #found #from #mepayayur #kozhukallur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/226886/missing-16-year-old-girl-was-found-from-mepayayur-kozhukallur-new"
published_at: "2024-08-09T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5ddc18372b_aaaaaaaaaaaa.jpg"
keywords: []
---

# #found | പെൺകുട്ടിയെ കണ്ടെത്തി; മേപ്പയ്യൂരിൽ നിന്നും കാണാതായ പതിനാറുകാരിയെ കണ്ടെത്തി

> **Lead Summary:** **മേപ്പയ്യൂർ: **കാണാതായ മേപ്പയ്യൂർ കൊഴുക്കല്ലൂർ സ്വദേശിനിയായ പതിനാറുകാരിയെ കണ്ടെത്തി.

## Article Content

**മേപ്പയ്യൂർ: **കാണാതായ മേപ്പയ്യൂർ കൊഴുക്കല്ലൂർ സ്വദേശിനിയായ പതിനാറുകാരിയെ കണ്ടെത്തി.

എറണാകുളത്ത് വെച്ച് പോലീസാണ് കുട്ടിയെ ഇന്ന് കണ്ടെത്തിയത്.

ആഗസ്റ്റ് 5 ന് ആയിരുന്നു വീട്ടിൽ നിന്നും സ്‌കൂളിലേക്ക് പോയ കുട്ടിയെ കാണാതായത്.

പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന മൂന്നുപേരിൽ വടകര സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

മംഗലാപുരത്തുനിന്നും കാറിൽ വടകരയിലേക്ക് തിരിച്ചുവരവെയാണ് രണ്ടുപേർ പിടിയിലായത്.

കാണാതായ പെൺകുട്ടിയും മൂന്നുപേരും മംഗലാപുരത്തേക്ക് ട്രെയിൻ കയറിയെന്നുമാണ് പിടിയിലായവർ മേപ്പയ്യൂർ പൊലീസിനോട് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/226886/missing-16-year-old-girl-was-found-from-mepayayur-kozhukallur-new)