---
title: "#YuvaJanataDalS  |  വർഗീയതക്കെതിരെ യുവജനതാദൾ എസ് "
english_title: "#YuvaJanataDal  #S  #against #communalism"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/226965/yuvajanatadal-s-against-communalism"
published_at: "2024-08-09T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b6255f935f1_Untitled-11.jpg"
keywords: []
---

# #YuvaJanataDalS  |  വർഗീയതക്കെതിരെ യുവജനതാദൾ എസ് 

> **Lead Summary:** ** വടകര:[**അടിയറവില്ലാത്ത ആവേശവും വർഗീയതക്കെതിരെ ഗാന്ധിമാർഗവും എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു കൊണ്ട് യുവജനതാദൾ എസ് വടകര നിയോജക മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനാചരണവും ഗാന്ധിപ്രതിമയിൽ ഹാരാർപ്പണവും നടത്തി.

## Article Content

** വടകര:[**അടിയറവില്ലാത്ത ആവേശവും വർഗീയതക്കെതിരെ ഗാന്ധിമാർഗവും എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു കൊണ്ട് യുവജനതാദൾ എസ് വടകര നിയോജക മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനാചരണവും ഗാന്ധിപ്രതിമയിൽ ഹാരാർപ്പണവും നടത്തി.

യുവജനതാദൾ എസ് വടകര നിയോജക മണ്ഡലം പ്രസിഡന്റ്‌ രഞ്ജിത്ത് ഏറാമല യുടെ അധ്യക്ഷതയിൽ യുവജനതാദൾ എസ് മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ ടി രാഗേഷ് ഉദ്ഘാടനം ചെയ്തു.

യുവജനതാദൾ എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ എസ് വി ഹരിദേവ്, മലബാർ ദേവസ്വം അംഗം ടി എൻ കെ ശശീന്ദ്രൻ മാസ്റ്റർ, ടി കെ ഷരീഫ്, ബാബു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

യുവജനതാദൾ എസ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി വിശാലിനി ഇ എം സ്വാഗതവും യുവജനതാദൾ എസ് വടകര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പുനത്തിൽ ബിനിജ നന്ദിയും പറഞ്ഞു.

ജില്ലാ ട്രഷറർ ലിജിൻ രാജ് കെ പി,ദിൽഷാന്ത്‌ അഴിയൂർ, അനുനന്ദ് എസ്,സജീവൻ,അരുൺ എസ് തുടങ്ങിയവർ സന്നിഹിതരായി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/226965/yuvajanatadal-s-against-communalism)