---
title: "പനിക്ക് സ്വയം ചികിത്സ വ്യാപകമാകുന്നു മരുന്ന് വില്‍പ്പനയില്‍ വന്‍ വര്‍ദ്ധനവ്"
english_title: "Self-medication for fever is widespread Huge increase in drug sales"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22712/self-medication-for-fever-is-widespread-huge-increase-in-drug-sales"
published_at: "2022-01-26T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f0d20de4b82_fever .jpg"
keywords: []
---

# പനിക്ക് സ്വയം ചികിത്സ വ്യാപകമാകുന്നു മരുന്ന് വില്‍പ്പനയില്‍ വന്‍ വര്‍ദ്ധനവ്

> **Lead Summary:** വടകര: കോവിഡിന്റെ മൂന്നാം തരംഗം വ്യാപകമാവുമ്പോള്‍ പനിലക്ഷണമുള്ളവരുടെ ഡോക്ടറെ കാണാതെയുള്ള ചികിത്സയേറുന്നു. മെഡിക്കല്‍ ഷോപ്പുകളിലെത്തി പനിക്കുള്ള മരുന്ന് വാങ്ങിക്കഴിക്കുന്നവരുടെ എണ്ണമാണ് കൂടിയത്. കോവിഡ് വ്യാപനത്തിനിടയില്‍ ജലദോഷപ്പനി വ്യാപകമായതോടെയാണ് സ്വയംചികിത്സ വര്‍ധിച്ചത്.

## Article Content

വടകര: കോവിഡിന്റെ മൂന്നാം തരംഗം വ്യാപകമാവുമ്പോള്‍ പനിലക്ഷണമുള്ളവരുടെ ഡോക്ടറെ കാണാതെയുള്ള ചികിത്സയേറുന്നു. മെഡിക്കല്‍ ഷോപ്പുകളിലെത്തി പനിക്കുള്ള മരുന്ന് വാങ്ങിക്കഴിക്കുന്നവരുടെ എണ്ണമാണ് കൂടിയത്. കോവിഡ് വ്യാപനത്തിനിടയില്‍ ജലദോഷപ്പനി വ്യാപകമായതോടെയാണ് സ്വയംചികിത്സ വര്‍ധിച്ചത്.

കോവിഡിന്റെ ഒന്നാം ഘട്ടസമയത്ത് ചെറിയ ലക്ഷണങ്ങളുള്ളവരും പരിശോധനക്ക് വിധേയമായി ഡോക്ടറുടെ നിര്‍ദേശമനുസരിച്ചാണ് മരുന്ന് കഴിച്ചിരുന്നത്. കോവിഡ് പരിശോധന ഒഴിവാക്കാനാണ് പലരുമിപ്പോള്‍ പനിക്ക് സ്വയംചികിത്സ നടത്തുന്നത്. പോസിറ്റീവായാല്‍ നിയന്ത്രണങ്ങളില്‍ കഴിയുന്നതിലെ മടിയാണ് സ്വയംചികിത്സക്ക് പ്രേരിപ്പിക്കുന്നത്.

മെഡിക്കല്‍ ഷോപ്പുകളിലെ അലോപ്പതി മരുന്ന് വില്‍പ്പനയില്‍ മൂന്നാഴ്ചക്കിടെ 30 ശതമാനം വര്‍ധനയുണ്ടായതായാണ് കണക്ക്. എന്നാല്‍ പിഎച്ച്‌സി, സ്വകാര്യ ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ പനിബാധിച്ചെത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ട്. കോവിഡിന് കാര്യമായ മരുന്നില്ലെന്ന് സ്വയം സമാധാനിച്ച് പലരും പാരസെറ്റമോളും മറ്റും കഴിക്കുകയാണ്. മഞ്ഞുകാലം തുടങ്ങിയശേഷം പാരസെറ്റമോള്‍, സിട്രസിന്‍, അമോക്‌സിലിന്‍, സൈനാറെസ്റ്റ്, വൈകോറിന്‍, ആംബ്രോക്‌സോള്‍ സിറപ്പ്, നേസല്‍ ഡ്രോപ്പ് തുടങ്ങിയ മരുന്നുകളുടെ വില്‍പ്പനയാണ് ഉയര്‍ന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22712/self-medication-for-fever-is-widespread-huge-increase-in-drug-sales)