---
title: " #KKAbdullah | സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഐക്യം മതേതര രാഷ്ട്രത്തിനു അനിവാര്യം -കെ കെ അബ്ദുള്ള"
english_title: "#Unity #socialist #movements #essential #for #secular #state #KKAbdullah"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/227527/unity-socialist-movements-essential-for-secular-state-kkabdullah"
published_at: "2024-08-11T23:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8f56b5b36d_aaaaaaaaaaaaaaaaaa.jpg"
keywords: []
---

#  #KKAbdullah | സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഐക്യം മതേതര രാഷ്ട്രത്തിനു അനിവാര്യം -കെ കെ അബ്ദുള്ള

> **Lead Summary:** **വടകര:**രാജ്യത്തിന്റെ മതേതര മൂല്യം കാത്തുസൂക്ഷിക്കുന്നതിന് ജനതാ പ്രസ്ഥാനങ്ങളുടെ ഏകീകരണം അനിവാര്യമാണെന്ന് ജനതാ ദൾ ജില്ലാ പ്രസിഡണ്ട്‌ ശ്രീ. കെ കെ. അബ്ദുള്ള ജനതാദൾ വടകര നിയോജക മണ്ഡലം ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസ്താവിച്ചു.

## Article Content

**വടകര:**രാജ്യത്തിന്റെ മതേതര മൂല്യം കാത്തുസൂക്ഷിക്കുന്നതിന് ജനതാ പ്രസ്ഥാനങ്ങളുടെ ഏകീകരണം അനിവാര്യമാണെന്ന് ജനതാ ദൾ ജില്ലാ പ്രസിഡണ്ട്‌ ശ്രീ. കെ കെ. അബ്ദുള്ള ജനതാദൾ വടകര നിയോജക മണ്ഡലം ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസ്താവിച്ചു.

ജില്ലാ സെക്രട്ടറി ടി. എൻ. കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ക്യാമ്പിനെ അഭിസംബോധന ചെയ്തു കൊണ്ട് ജില്ലാ വൈസ് പ്രസിഡണ്ട്‌ മാരായ ശ്രീ. ടി. കെ. ഷെരീഫ്, അഡ്വ. കെ പി. ബിനിഷ, പി. പി. മുകുന്ദൻ മാസ്റ്റർ,എം. ടി. കെ. നിധിൻ, , യുവജനതാദൾ ജില്ലാ പ്രസിഡണ്ട്‌ ഹരിദേവ്. എസ്. വി.,രബീഷ് പയ്യോളി, ദേവരാജൻ തിക്കോടി, രാധിക പയ്യോളി, വിശാലിനി, ലിജിൻരാജ് ഒഞ്ചിയം, രാഗേഷ് ആദിയൂർ എന്നിവർ പ്രസംഗിച്ചു.

പാർട്ടിയിലേക്ക് വന്ന പതിനഞ്ച് കുടുംബങ്ങൾക്ക് പതാക നൽകികൊണ്ട് ജില്ലാ പ്രസിഡന്റ് സ്വീകരിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി മമ്പള്ളി പ്രേമൻ സ്വാഗ തവും ഒ. കെ. രാജൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/227527/unity-socialist-movements-essential-for-secular-state-kkabdullah)