ഒഞ്ചിയം: (vatakara.truevisionnews.com)വരുമാനമില്ലാത്ത സ്റ്റേഷനുകൾ നിർത്തലാക്കുന്നതിൻ്റെ പേരിൽ മുക്കാളി റെയിൽവേ ഹാൾട്ട് സ്റ്റേഷൻ നിർത്തലാക്കരുതെന്ന് കെ-റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമരസമിതി അഴിയൂർ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വർഷങ്ങളായി മുക്കാളി, ഏറാമല, കുന്നുമ്മക്കര, തട്ടോളിക്കര, ഒഞ്ചിയം പ്രദേശങ്ങളിലെ ജനങ്ങൾ അവരുടെ ദീർഘദൂര യാത്രകൾക്ക് ആശ്രയിക്കുന്നത് മുക്കാളി റെയിൽവേ സ്റ്റേഷനെയായിരുന്നു.
കോവിഡിന് മുൻപുവരെ 10 ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പുണ്ടായിരുന്നു. കോവിഡ്‌കാലത്ത് വണ്ടികൾ എക്സ‌്പ്രസാക്കിയതോടെയാണ് മുക്കാളിയിലെ സ്റ്റോപ്പ് നിർത്തലാക്കിയത്.
വണ്ടികൾ മുക്കാളിയിൽ നിർത്താതായതോടെയാണ് വരുമാനത്തിന് കുറവുണ്ടായത്.
റെയിൽവേ മന്ത്രാലയം ലാഭനഷ്ടം നോക്കാതെ മുക്കാളി ഹാർട്ട് സ്റ്റേഷൻ നിലനിർത്തണമെന്നും കൂടുതൽ വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണ മെന്നും സമരസമിതി ആവശ്യപ്പെട്ടു.
#anti #krail #protest #committee #demand #not #stop #mukkali #railway #station