---
title: "#Obituary | വടകര സ്വദേശി ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു"
english_title: "#native #Vadakara #passed #away #due #heart #attack #Dubai"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/227668/native-Vadakara-passed-away-due-heart-attack-Dubai"
published_at: "2024-08-12T14:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b9d5491e9e0_WhatsApp_Image_2024-08-12_at_2.55.40_PM.jpeg"
keywords: []
---

# #Obituary | വടകര സ്വദേശി ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

> **Lead Summary:** **വടകര :**തോടന്നൂർ മീത്തലെ രയരോത്ത് രതീഷ് ബാബു ആണ് മരിച്ചത്.

## Article Content

**വടകര :**തോടന്നൂർ മീത്തലെ രയരോത്ത് രതീഷ് ബാബു ആണ് മരിച്ചത്.

ബര്‍ദുബൈയിലെ താമസസ്ഥലത്തുനിന്ന് ദേരയിലെ ജോലി സ്ഥലത്തേക്ക് നടക്കുന്നതിനിടെ നൈഫ് ഭാഗത്ത് വെച്ച്​ റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ ദുബൈ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ദീർഘകാലത്തെ ആർമി സേവനത്തിൽനിന്ന് വിരമിച്ച ശേഷം ദുബൈയിൽ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ഈയിടെയാണ്​ ജോലിയിൽ പ്രവേശിച്ചത്​.

ഭാര്യ: വിജില

മക്കൾ: അഭയ് കൃഷ്ണ, ഋതു കൃഷ്ണ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/227668/native-Vadakara-passed-away-due-heart-attack-Dubai)