---
title: "  #MagicianSaneesh  |  അതിജീവനത്തിന് വിസ്മയസ്പർശം; സാന്ത്വനത്തിന്റെ വിസ്മയകാഴ്ച്ചകളുമായി മജീഷ്യൻ സനീഷും മകൾ ഇലോഷയും. "
english_title: " #Amazing  #survival   #Magician #Saneesh #daughter #Ilosha  #looks  #relief."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/227987/amazing-survival-magician-saneesh-daughter-ilosha-looks-relief"
published_at: "2024-08-13T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb465bb1a3f_Untitled-5_copy.jpg"
keywords: []
---

#   #MagicianSaneesh  |  അതിജീവനത്തിന് വിസ്മയസ്പർശം; സാന്ത്വനത്തിന്റെ വിസ്മയകാഴ്ച്ചകളുമായി മജീഷ്യൻ സനീഷും മകൾ ഇലോഷയും. 

> **Lead Summary:** **വടകര :[ **ദുരിതാശ്വാസ ക്യാമ്പുകളിൽ സാന്ത്വനത്തിന്റെ വിസ്മയകാഴ്ച്ചകളുമായി മജീഷ്യൻ സനീഷ് വടകരയും മകൾ ഇലോഷയും.വയനാട്, ചൂരൽ മല പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കാണ് മാജിക്കിൻ്റെ വിസ്മയ കാഴ്ച്ചകളുമായി വടകരയിൽ നിന്നും മജീഷ്യൻ സനീഷ് വടകരയും, മകൾ ഇലോഷയുമെത്തിയത്.

## Article Content

**വടകര :[ **ദുരിതാശ്വാസ ക്യാമ്പുകളിൽ സാന്ത്വനത്തിന്റെ വിസ്മയകാഴ്ച്ചകളുമായി മജീഷ്യൻ സനീഷ് വടകരയും മകൾ ഇലോഷയും.വയനാട്, ചൂരൽ മല പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കാണ് മാജിക്കിൻ്റെ വിസ്മയ കാഴ്ച്ചകളുമായി വടകരയിൽ നിന്നും മജീഷ്യൻ സനീഷ് വടകരയും, മകൾ ഇലോഷയുമെത്തിയത്.

ആനുകാലിക വിഷയങ്ങളിൽ മാജിക് എന്ന കലാരൂപത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇതിന് മുമ്പും നിരവധി വേദികളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടള്ള സനീഷ് വടകര വേദനിക്കുന്ന ജനങ്ങളെ ചേർത്ത് പിടിച്ച് കൊണ്ട് അവതരിപ്പിച്ച ജാലവിദ്യകൾ അവരുടെ മനസിൽ ചെറിയ നിമിഷത്തിലേക്കാണെങ്കിലും എല്ലാം മറന്ന് ആനന്ദിക്കാനുള്ള അനുഭവങ്ങളായി.

> ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്തിൽ, മേപ്പാടിയിലെയും പരിസര പ്രദേശങളിലെയും നിരവധി ക്യാമ്പുകളിൽ നടത്തിയ പ്രോഗ്രാം കോ ഓഡിനേറ്റ് ചെയ്ത് തന്നത് പടിഞ്ഞാറെത്തറ ജെ എച്ച് ഐ കൂടിയായ "രാജേഷ് കാളിയത്ത്" ആണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/227987/amazing-survival-magician-saneesh-daughter-ilosha-looks-relief)