---
title: "പിഎസ് സി ഡിഗ്രി ലെവല്‍  പരീക്ഷ സൗജന്യ പരിശീലനം 31 വരെ അപേക്ഷിക്കാം"
english_title: "You can apply for PSC Degree Level Examination Free Training till 31st"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22802/you-can-apply-for-psc-degree-level-examination-free-training-till-31st"
published_at: "2022-01-26T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f1567a50f23_psc photo.jpg"
keywords: []
---

# പിഎസ് സി ഡിഗ്രി ലെവല്‍  പരീക്ഷ സൗജന്യ പരിശീലനം 31 വരെ അപേക്ഷിക്കാം

> **Lead Summary:** വടകര: പി എസ് സി നടത്തുന്ന ഡിഗ്രി ലെവല്‍ പ്രിലിമിനറി പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി പ്രൊഫഷണല്‍ എംപ്ലോയിമെന്റ് എക്‌സിക്യൂട്ടീവ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ ജനുവരി 31 ന് മുമ്പ് പേര്, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ആദ്യം അപേക്ഷ സമര്‍പ്പിക്കുന്ന 50 പേര്‍ക്കാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2376179 എന്ന നമ്പറില്‍ ബന്ധപ്പെടുക.

## Article Content

വടകര: പി എസ് സി നടത്തുന്ന ഡിഗ്രി ലെവല്‍ പ്രിലിമിനറി പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി പ്രൊഫഷണല്‍ എംപ്ലോയിമെന്റ് എക്‌സിക്യൂട്ടീവ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ ജനുവരി 31 ന് മുമ്പ് പേര്, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ആദ്യം അപേക്ഷ സമര്‍പ്പിക്കുന്ന 50 പേര്‍ക്കാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2376179 എന്ന നമ്പറില്‍ ബന്ധപ്പെടുക.

** അഡോബി സോഫ്റ്റ് വെയറുകള്‍ വീട്ടിലിരുന്ന് പഠിക്കാം **

അഡോബി സോഫ്റ്റ് വെയറുകളായ ഫോട്ടോഷോപ്പ്, പ്രിമീയര്‍ പ്രോ, ആഫ്റ്റര്‍ ഇഫക്റ്റ്, ഇല്ലുസ്‌ട്രേറ്റര്‍, ഇന്‍ ഡിസൈന്‍, ആര്‍ട്ടികുലേറ്റ് സ്റ്റോറിലൈന്‍ എന്നിവ വീടുകളിലിരുന്നു പഠിക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അവസരം. ആറു മാസമാണ് കോഴ്‌സിന്റെ കാലാവധി . 26 വയസ്സോ അതില്‍ താഴെയോ പ്രായമുള്ള ബിരുദധാരികളായ യുവതികള്‍ക്കാണ് അവസരം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്‍സ് ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://asapkerala.gov.in/course/graphicdesigner/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22802/you-can-apply-for-psc-degree-level-examination-free-training-till-31st)