---
title: "വടകര ഗവ: സംസ്‌കൃതം ഹയര്‍  സെക്കണ്ടറിയില്‍ ടിങ്കറിംഗ് ലാബ്"
english_title: " Vadakara Govt: Tinkering Lab at Sanskrit Higher Secondary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22808/vadakara-govt-tinkering-lab-at-sanskrit-higher-secondary"
published_at: "2022-01-26T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f159e44605c_tinkering lab.jpg"
keywords: []
---

# വടകര ഗവ: സംസ്‌കൃതം ഹയര്‍  സെക്കണ്ടറിയില്‍ ടിങ്കറിംഗ് ലാബ്

> **Lead Summary:** വടകര: ജില്ലയിലെ സ്‌കൂളുകള്‍ അത്യാധുനികമാക്കാനുള്ള പുതിയ പ്രോജക്ടിന് സമഗ്ര ശിക്ഷാ കേരളം തുടക്കമായി. സയന്‍സ്, ടെക്‌നോളജി, ഗണിതം മുതലായ വിഷയങ്ങളുമായി ബന്ധപ്പെട്ട നൂതന പ്രവര്‍ത്തന മേഖലയാണ് ടിങ്കറിംഗ് ലാബ്. ക്ലാസില്‍ പഠിക്കുന്ന ശാസ്ത്രസാങ്കേതിക വിഷയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന ടിങ്കറിംഗ് ലാബുകള്‍ തുടങ്ങാനായി ഒരു സ്‌കൂളിന് 10 ലക്ഷം രൂപയാണ് എസ്.എസ്.കെ അനുവദിക്കുന്നത്.

## Article Content

വടകര: ജില്ലയിലെ സ്‌കൂളുകള്‍ അത്യാധുനികമാക്കാനുള്ള പുതിയ പ്രോജക്ടിന് സമഗ്ര ശിക്ഷാ കേരളം തുടക്കമായി. സയന്‍സ്, ടെക്‌നോളജി, ഗണിതം മുതലായ വിഷയങ്ങളുമായി ബന്ധപ്പെട്ട നൂതന പ്രവര്‍ത്തന മേഖലയാണ് ടിങ്കറിംഗ് ലാബ്. ക്ലാസില്‍ പഠിക്കുന്ന ശാസ്ത്രസാങ്കേതിക വിഷയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന ടിങ്കറിംഗ് ലാബുകള്‍ തുടങ്ങാനായി ഒരു സ്‌കൂളിന് 10 ലക്ഷം രൂപയാണ് എസ്.എസ്.കെ അനുവദിക്കുന്നത്.

ആര്‍.ഇ.സി എച്ച്.എസ്.എസ് ചാത്തമംഗലം, എന്‍.എന്‍ കക്കാട് സ്മാരക എച്ച്.എസ്.എസ് അവിടനല്ലൂര്‍, ഗവ. സംസ്‌കൃതം എച്ച്.എസ്.എസ് മേപ്പയില്‍ വടകര സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം തന്നെ ടിങ്കറിംഗ് ലാബുകള്‍ ആരംഭിക്കുമെന്ന് എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ ഡോ. എ.കെ അബ്ദുള്‍ ഹക്കിം അറിയിച്ചു. ഏഴ് മുതല്‍ 12 വരെ ക്ലാസ്സുകളിലെ ശാസ്ത്രാഭിരുചിയുളള കുട്ടികള്‍ക്ക് വേണ്ടിയാണ് ലാബ് ഒരുക്കുന്നത്.

നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്), റോബോട്ടിക്‌സ് മുതലായ പഠന മേഖലയിലെ അത്യാധുനിക സംവിധാനങ്ങള്‍ ലാബിലുണ്ടാകും. ഇതിനു പുറമെ ത്രിഡി പ്രിന്റര്‍, സെന്‍സര്‍ ടെക്‌നോളജി കിറ്റുകള്‍, മിനിയേച്ചര്‍ ഇലക്‌ട്രോണിക്‌സ് മുതലായവയുമുണ്ടാകും. കുട്ടികളെ നൂതനാശയങ്ങളിലേക്കും സംരംഭകത്വത്തിലേക്കും നയിക്കുക എന്നതാണ് ലാബിന്റെ പ്രധാന ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22808/vadakara-govt-tinkering-lab-at-sanskrit-higher-secondary)