---
title: "#Chandranmasterdeath | മേമുണ്ടയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന മുൻ ഗ്രാമ പഞ്ചായത്ത് അംഗം മരിച്ചു "
english_title: "#former #GramPanchayat #member #undergoing #treatment #car #accident #Memunda #died"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/228163/former-grampanchayat-member-undergoing-treatment-car-accident-memunda-died"
published_at: "2024-08-14T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc5fdf67fb1_Untitled-3_copy.jpg"
keywords: []
---

# #Chandranmasterdeath | മേമുണ്ടയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന മുൻ ഗ്രാമ പഞ്ചായത്ത് അംഗം മരിച്ചു 

> **Lead Summary:**  **വടകര :[**വാഹനാപകടത്തിൽ പരിക്കേറ്റ് രണ്ട് വർഷത്തോളമായി അബോധാവസ്ഥയിൽ ചികിത്സയിൽ ആയിരുന്ന റിട്ട.അധ്യാപകൻ മരിച്ചു.

## Article Content

 **വടകര :[**വാഹനാപകടത്തിൽ പരിക്കേറ്റ് രണ്ട് വർഷത്തോളമായി അബോധാവസ്ഥയിൽ ചികിത്സയിൽ ആയിരുന്ന റിട്ട.അധ്യാപകൻ മരിച്ചു.

വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് മുൻ അംഗവും സിപിഐഎം നേതാവുമായിരുന്ന മേമുണ്ട ചല്ലിവയലിലെ ചന്ദ്രൻ മാസ്റ്റർ (60) ആണ് മരിച്ചത്.

വടകര പാർക്കോ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് പകൽ ഒരുമണിയോടെ വീട്ട് വളപ്പിൽ സംസ്കരിക്കും.

2022 നവംബർ അഞ്ചിനാണ് ചന്ദ്രൻ മാസ്റ്റർ സഞ്ചരിച്ച ടൂവീലറിൽ ബുള്ളറ്റ് ബൈക്ക് വന്ന് ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച വീണ അന്ന് മുതൽ അബോധാവസ്ഥയിൽ ആയിരുന്നു.

വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് 16 ആം വാർഡിൽ അംഗമായിരിക്കെ ആയിരുന്നു അപകടം. അബോധാവസ്ഥയിലായതിനാൽ ജനപ്രതിനിധി പദം ഒഴിയുകയായിരുന്നു.

സിപിഐഎം ചല്ലിവയൽ അംഗമാണ്. നേരത്തെ ബ്രാഞ്ച് സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട് . കല്ലാമല യു പി സ്കൂൾ സംസ്കൃതം അധ്യപകനുമായിരുന്നു.

വടകരയിലെ താലൂക്ക് ഓഫീസിൽ ജീവനക്കാരി ആയിരുന്ന ഭാര്യ ഷീജ ഭർത്താവിനുണ്ടായ അപകടത്തെ തുടർന്ന് ചികിത്സ ആവശ്യത്തിനായി ജോലിയിൽ നിന്ന് സ്വയം വിരമിക്കുകയായിരുന്നു.

മക്കൾ: അഭിശ്രീ (അധ്യാപകൻ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ . തപശ്രീ (അധ്യപിക കല്ലാമല യുപി സ്കൂൾ).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/228163/former-grampanchayat-member-undergoing-treatment-car-accident-memunda-died)