---
title: " #KPKunjammatKuttiMaster | അധിക തുക; വില്യാപ്പള്ളി - ആയഞ്ചേരി റോഡിന് 25 ലക്ഷം രൂപകൂടി അനുവദിച്ചു -കെ പി കുഞ്ഞമ്മദ് കുട്ടിമാസ്റ്റർ എംഎൽഎ"
english_title: "#Excess #amount #25lakhs  #sanctioned  #Vilyapally  #Ayancherry #road  #KPKunjammatKuttiMaster"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/228173/excess-amount-25lakhs-sanctioned-vilyapally-ayancherry-road-kpkunjammatkuttimaster"
published_at: "2024-08-14T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc66fd94ed3_Untitled-3_copy.jpg"
keywords: []
---

#  #KPKunjammatKuttiMaster | അധിക തുക; വില്യാപ്പള്ളി - ആയഞ്ചേരി റോഡിന് 25 ലക്ഷം രൂപകൂടി അനുവദിച്ചു -കെ പി കുഞ്ഞമ്മദ് കുട്ടിമാസ്റ്റർ എംഎൽഎ

> **Lead Summary:** ** വടകര:[**വില്യാപ്പള്ളി -ആയഞ്ചേരി റോഡിൽ അരയാക്കൂൽ താഴെ മുതൽ വള്ള്യാട് വരെ വരുന്ന ഭാഗത്ത് റോഡിൻറെ വശം കെട്ടി സംരക്ഷിക്കുന്നതിന് 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

## Article Content

** വടകര:[**വില്യാപ്പള്ളി -ആയഞ്ചേരി റോഡിൽ അരയാക്കൂൽ താഴെ മുതൽ വള്ള്യാട് വരെ വരുന്ന ഭാഗത്ത് റോഡിൻറെ വശം കെട്ടി സംരക്ഷിക്കുന്നതിന് 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

വില്യാപ്പള്ളി ആയഞ്ചേരി റോഡിൻറെ രണ്ടാംഘട്ട പ്രവൃത്തി നടക്കുന്ന ഭാഗത്ത് വയലുകൾ ഉള്ളതിനാൽ റോഡ് സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തിലേക്കാണ് ഈ പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുള്ളത്.

വയൽ റോഡുമായി ബന്ധപ്പെടുന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനാണ് പൊതുമരാമത്ത് വകുപ്പിൽ നിന്നും അനുമതി ലഭിച്ചിട്ടുള്ളത്. നിലവിൽ 2.27 കോടി രൂപയുടെ രണ്ടാം റീച്ച് പ്രവൃത്തിയും, 2 കോടി രൂപയുടെ അവസാന റീച്ച് പ്രവർത്തിയും പൂർത്തിയാകുന്നതോടെ വില്യാപ്പള്ളി ആയഞ്ചേരി റോഡ് പൂർണമായും ബിഎംബിസി നിലവാരത്തിലേക്ക് ഉയരും.

കൂടാതെ വില്യാപ്പള്ളിയിൽ നിന്നും ആരംഭിക്കുന്ന ഒന്നാം റീച്ചിൽ 1.25 കോടി രൂപയുടെ ബിസി ഓവർലേ പ്രവർത്തിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.

ഈ പ്രവർത്തിയുടെ ഭാഗമായി ഒന്നാം റീച്ചിലെ ആവശ്യമുള്ള സ്ഥലങ്ങളിൽ ഡ്രെയിനേജും റോഡിൻറെ വശങ്ങളിൽ കോൺക്രീറ്റ് ബേമും നിർമ്മിക്കും. പൊതുമരാമത്ത് വകുപ്പിന്റെഅംഗീകാരം ലഭിച്ച 5.77 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ റോഡ് ഉന്നത നിലവാരത്തിലേക്ക് ഉയരുമെന്നും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/228173/excess-amount-25lakhs-sanctioned-vilyapally-ayancherry-road-kpkunjammatkuttimaster)