---
title: " #KPSreesan | സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ യുവാക്കള്‍ മുന്നോട്ടു വരണം: കെ.പി.ശ്രീശന്‍"
english_title: "#Youth #should #come #forward   #preserve #freedom #KPSreesan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/228195/youth-should-come-forward-preserve-freedom-kpsreesan"
published_at: "2024-08-14T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc7a4c88928_WhatsApp_Image_2024-08-14_at_2.40.05_PM.jpeg"
keywords: []
---

#  #KPSreesan | സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ യുവാക്കള്‍ മുന്നോട്ടു വരണം: കെ.പി.ശ്രീശന്‍

> **Lead Summary:** **വടകര:[**ഭാരതീയ ജനതാ യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ വടകരയിൽ നടന്ന തിരംഗയാത്ര ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം കെ.പി ശ്രീശൻ നഗരസഭ കൗൺസിലർ പി.കെ സിന്ധുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര:[**ഭാരതീയ ജനതാ യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ വടകരയിൽ നടന്ന തിരംഗയാത്ര ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം കെ.പി ശ്രീശൻ നഗരസഭ കൗൺസിലർ പി.കെ സിന്ധുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

സ്വാതന്ത്ര്യ സമര സേനാനികൾ രക്തം ചിന്തി നേടിയെടുത്ത സ്വാതന്ത്ര്യം എന്ത് വില കൊടുത്തും സംരക്ഷിക്കാൻ യുവാക്കൾ മുന്നോട്ട് വരണമെന്നും ഭാരതത്തിന്റെ ഉജ്ജലമായ മുന്നേറ്റത്തെ തകർക്കാൻ അണിയറയ്ക്ക് പിന്നിൽ കരുക്കൾ നീക്കുന്ന കറുത്ത ശക്തികളെ കരുതി ഇരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വടകര മണ്ഡലം പ്രസിഡന്റ് പി.പി.വ്യാസൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡന്റ് വിജയലക്ഷ്, ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് ടി.പി. വിനീഷ്, ജന:സെക്രട്ടറി അനിൽകുമാർ.വി.പി, അഭിജിത്ത്.കെ.പി, എ.വി.ഗണേശൻ, സജിത മണലിൽ, കൗൺസിലർമാരായ നിഷ മനീഷ്, പി.കെ.പ്രീത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/228195/youth-should-come-forward-preserve-freedom-kpsreesan)