---
title: "#pullariyodmala  | പുല്ലരിയോട് മല; ജില്ലാ പരിസര വിഷയ സമിതി സന്ദർശിച്ചു "
english_title: "#pullariyodmala meadow  #District #Environment #Subject #Committee #visited"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/228303/hill-meadow-district-environment-subject-committee-visited"
published_at: "2024-08-14T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bcd4af2df37_Untitled-5_copy.jpg"
keywords: []
---

# #pullariyodmala  | പുല്ലരിയോട് മല; ജില്ലാ പരിസര വിഷയ സമിതി സന്ദർശിച്ചു 

> **Lead Summary:** ** വടകര:[**ചെങ്കൽ ഖനനം നടത്താനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്ന മണിയൂർ പഞ്ചായത്തിലെ എടത്തുംകരയിലെ പുല്ലരിയോട് മല ജില്ലാ പരിസര വിഷയ സമിതി സന്ദർശിച്ചു.

## Article Content

** വടകര:[**ചെങ്കൽ ഖനനം നടത്താനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്ന മണിയൂർ പഞ്ചായത്തിലെ എടത്തുംകരയിലെ പുല്ലരിയോട് മല ജില്ലാ പരിസര വിഷയ സമിതി സന്ദർശിച്ചു.

മലയിലേക്ക് കേരള ശാസ്ത സാഹിത്യ പരിഷത്ത് ജില്ലാ പരിസര വിഷയ സമിതി ചെയർമാൻ അബ്ദുൾ ഹമീദ്, ജില്ലാസിക്രട്ടറി വി.കെ ചന്ദ്രൻ മാസ്റ്റർ ടി.പി. സുകുമാരൻ മാസ്റ്റർ, പ്രേമരാജൻ, വിഷയ സമിതി കൺവീനർ ടി. സുരേഷ് എന്നിവർ പരിശോധനയ്ക്ക് എത്തി.

ജനങ്ങളുടെ ആശങ്ക ചോദിച്ചറിഞ്ഞു. ചെങ്കുത്തായ കുന്നിൽ ഖനനം വ്യാപകമായി നടത്തിയാൽ ചെങ്കുത്തായ മലയുടെ താഴെ താമസിക്കുന്നവർക്ക് മണ്ണിടിച്ചിൽ ഭീഷണി ഉണ്ടാകുമെന്നും, വേനൽ കാലത്ത് കിണറ്റിൽ വെള്ളം പറ്റേ കുറയുമെന്നും ,കുന്നിൽ നിന്നു വരുന്ന മഴക്കാലത്തെ വെള്ളത്തിൻ്റെ ശല്യവും ,പൊടിപടലങ്ങൾ നിറയുന്നതുമായ നിരവധി കാര്യങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടുന്ന മുപ്പതോളം വരുന്ന ആളുകൾ വിഷയ സമിതിയെ അറിയിച്ചു.

ശശിധരൻ മണിയൂർ, തോടനൂർ മേഖലാ സിക്രട്ടറി രാജൻ ഇ പി, പ്രസിഡൻറ് ബിനീഷ് കെ, രാജീവ് മേമുണ്ട, ടി.എം അശോകൻ മാസ്റ്റർ, പ്രതിരോധ സമിതി ചെയർമാൻ ചന്ദ്രൻ പാറോൽ എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്.

സന്ദർശനശേഷം നടത്തിയ കൂടിയിരിപ്പിൽ അബ്ദുൾ ഹമീദ്, ടി.പി. സുകുമാരൻ മാസ്റ്റർ, വി.കെ. ചന്ദ്രൻ മാസ്റ്റർ,ടി. സുരേഷ്, ശശിധരൻ മണിയൂർ, ടി.എം അശോകൻ ,ചന്ദ്രൻ പാറോൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/228303/hill-meadow-district-environment-subject-committee-visited)