ഇൻവോൾവിന്റെ ആറാം വാർഷികം "തുന്നു പിരെ" യ്ക്കൊപ്പം

ഇൻവോൾവിന്റെ ആറാം വാർഷികം
Jan 26, 2022 11:08 PM | By Vyshnavy Rajan

വടകര : ഇൻവോൾവ് കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റി വടകരയുടെ ആറാം വാർഷിക ദിനത്തിൽ കണ്ണൂർ ജില്ലയിലെ ഇരിട്ടി, കൂളിപ്പാറ യൂണിറ്റിലെ "തുന്നു പിരെ" വനിതാ സഭയ്ക്ക് സ്നേഹസമ്മാനമായി തയ്യൽ മെഷീനുകളും അനുബന്ധ സാമഗ്രികളും സമ്മാനിച്ചു.

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വനിതകളുടെ ഉന്നമനത്തിന് വേണ്ടി കേരള മഹിള സമഖ്യയുടെ നേതൃത്വത്തിൽ വനിത സഭകൾക്ക് രൂപം കൊടുക്കുകയും വനിതകൾക്കായുള്ള തൊഴിൽ സംരംഭങ്ങൾ എന്ന നിലയിൽ "സമഖ്യ തുന്നു പിരെ" എന്ന പേരിൽ തയ്യൽ കേന്ദ്രങ്ങൾ പ്രവർത്തിച്ച് വരുകയും ചെയ്യുന്നുണ്ട്.

സ്വന്തമായി വരുമാനം കണ്ടെത്താൻ സ്ത്രീ കൂട്ടായ്മകളെ പര്യാപ്തരാക്കുന്നതിനു വേണ്ടിയുള്ള ഇൗ സംരംഭത്തിന് പിന്തുണയർപ്പിച്ച് കൊണ്ടാണ് ഇരിട്ടി, കൂളിപ്പാറ നിവാസികളുടെ "തുന്നു പിരെക്ക്" സഹായ ഹസ്തവുമായി ഇൻവോൾവ് കൂടെ നിന്നത്.


ഇൻവോൾവ് വാർഷിക ദിനമായ ജനുവരി 26 ന് ഇരിട്ടി നഗരസഭാ പരിധിയിലെ പായഞ്ചേരി കൂളിപ്പാറ സെറ്റിൽമെന്റ് പ്രദേശത്ത്, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന ലളിതമായ ചടങ്ങിൽ വെച്ച് ഇരിട്ടി ഡി വൈ എസ് പി ശ്രീ പ്രദീപൻ കണ്ണിപ്പൊയിൽ തയ്യൽ മെഷീനുകൾ കൂളിപ്പാറ യുണിറ്റിലെ തുന്നു പിരെയ്ക്ക് കൈമാറി.

കേരള മഹിള സമഖ്യ കണ്ണൂർ ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി അസീറ എൻ പി, ഇൻവോൾവ് പ്രതിനിധി ജിജിൻ എൻ വി, മഹിളാ സമഖ്യാ പ്രൊമോട്ടർ ശ്രീമതി അനിതാ കുമാരി എന്നിവർ സംസാരിച്ചു. ഇൻവോൾവ് പ്രവർത്തകരായ രാജേഷ് സി പി, നിധിൻ കെ എന്നിവരെ കൂടാതെ മഹിള സമഖ്യ പ്രതിനിധികളും കൂളിപ്പാറ നിവാസികളും സന്നിഹിതരായിരുന്നു.

Involve's sixth anniversary with

Next TV

Related Stories
അട്ടിമറിയും അവഗണനയും; തിരുവള്ളൂർപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജനമാർച്ച്

May 29, 2022 07:36 AM

അട്ടിമറിയും അവഗണനയും; തിരുവള്ളൂർപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജനമാർച്ച്

തിരുവള്ളൂർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ മെല്ലെപ്പോക്ക് നയത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത് എൽ.ഡി.എഫ്. കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക്...

Read More >>
മടപ്പള്ളിക്ക് പുതിയ മുഖം; ജനപക്ഷ വൈജ്ഞാനിക സമൂഹത്തെ വാർത്തെടുക്കാനാണ്  സർക്കാർ ലക്ഷ്യമിടുന്നത്- മന്ത്രി ആർ. ബിന്ദു

May 28, 2022 08:55 PM

മടപ്പള്ളിക്ക് പുതിയ മുഖം; ജനപക്ഷ വൈജ്ഞാനിക സമൂഹത്തെ വാർത്തെടുക്കാനാണ്  സർക്കാർ ലക്ഷ്യമിടുന്നത്- മന്ത്രി ആർ. ബിന്ദു

നൈപുണ്യവികാസത്തിനും വ്യക്തിത്വ വികാസത്തിനും ഊന്നൽ നൽകി ജനപക്ഷ വൈജ്ഞാനിക സമൂഹത്തെ വാർത്തെടുക്കാനാണ്, ഉന്നത വിദ്യാഭ്യാസ വകുപ്പിലൂടെ സർക്കാർ...

Read More >>
ചോറോട് ഭിന്നശേഷി ഗ്രാമസഭ നടത്തി

May 28, 2022 07:42 PM

ചോറോട് ഭിന്നശേഷി ഗ്രാമസഭ നടത്തി

ചോറോട് ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി ഗ്രാമസഭ...

Read More >>
കെ പി എസ് ടി എ വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

May 28, 2022 07:31 PM

കെ പി എസ് ടി എ വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

തോടന്നൂർ സബ് ജില്ലയിൽ നിന്നും ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് കെ പി എസ് ടി എ തോടന്നൂർ സബ്ജില്ലകമ്മിറ്റി യാത്രയയപ്പ്...

Read More >>
തിരുവള്ളൂരിൽ മഴക്കെടുതി നേരിടാൻ സംവിധാനമൊരുക്കും

May 28, 2022 05:33 PM

തിരുവള്ളൂരിൽ മഴക്കെടുതി നേരിടാൻ സംവിധാനമൊരുക്കും

തിരുവള്ളൂരിൽ മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് യോഗം...

Read More >>
കുഞ്ഞുങ്ങൾക്ക് സ്നേഹ സാമീപ്യം; വില്യാപ്പള്ളി എം ജെ ആശ ഹോസ്പിറ്റലിൽ ശിശുരോഗ വിഭാഗത്തിൽ പുതിയ ഡോക്ടർ ചാർജ് എടുത്തിരിക്കുന്നു

May 28, 2022 04:26 PM

കുഞ്ഞുങ്ങൾക്ക് സ്നേഹ സാമീപ്യം; വില്യാപ്പള്ളി എം ജെ ആശ ഹോസ്പിറ്റലിൽ ശിശുരോഗ വിഭാഗത്തിൽ പുതിയ ഡോക്ടർ ചാർജ് എടുത്തിരിക്കുന്നു

കുഞ്ഞുങ്ങൾക്ക് സ്നേഹ സാമീപ്യം; വില്യാപ്പള്ളി എം ജെ ആശ ഹോസ്പിറ്റലിൽ ശിശുരോഗ വിഭാഗത്തിൽ പുതിയ ഡോക്ടർ ചാർജ് എടുത്തിരിക്കുന്നു...

Read More >>
Top Stories