---
title: "#IndependenceDay  |  സ്വാതന്ത്ര്യ ദിനാഘോഷം; മാഹിയിലും വടകരയിലും ബോംബ് സ്ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി "
english_title: "#Independence #Day #Celebration #Bomb #squad #dog #squad #conducted #searches  #Mahi  #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/228363/independence-day-celebration-bomb-squad-dog-squad-conducted-searches-mahi-vadakara"
published_at: "2024-08-15T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bd8d58b432a_india.jpg"
keywords: []
---

# #IndependenceDay  |  സ്വാതന്ത്ര്യ ദിനാഘോഷം; മാഹിയിലും വടകരയിലും ബോംബ് സ്ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി 

> **Lead Summary:** ** വടകര:[**മാഹിയിലും വടകരയിലും ബോംബ് സ്ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

## Article Content

** വടകര:[**മാഹിയിലും വടകരയിലും ബോംബ് സ്ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

സ്വാതന്ത്ര്യ ദിനഘോഷത്തോടനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായാണ് കോഴിക്കോട് റൂറൽ ജില്ലാ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവർ സംയുക്തമായി പരിശോധന നടത്തിയത്.

മാഹി, വടകര, കൊയിലാണ്ടി എന്നീ റെയിൽവേ സ്റ്റേഷനുകളിലും വടകര, പയ്യോളി, കൊയിലാണ്ടി ബസ് സ്റ്റാൻ്റുകൾ, ഇവയുടെ പരിസര പ്രദേശങ്ങൾ തുടങ്ങിയിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

കോഴിക്കോട് റൂറൽ ബോംബ് സ്ക്വാഡ് ഇൻ ചാർജ് എ എസ് ഐ അഹമ്മദ്, സിപിഒമാരായ ദീപക്, വിനോദ്, സുരേന്ദ്രൻ, രഞ്ജിത്ത് തുടങ്ങിയവർ പരിശോധനയിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/228363/independence-day-celebration-bomb-squad-dog-squad-conducted-searches-mahi-vadakara)