വടകര :(vatakara.truevisionnews.com)വില്ല്യാപ്പള്ളി കുറിഞ്ഞാലിയോട് നുസ്റതുല്‍ ഈസ്ലാം മദ്റസയില്‍ 78ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികള്‍ നടന്നു.
എസ്.കെ .എസ്.ബി.വി സ്വാതന്ത്ര്യ ദിന പുലരിയില്‍ ആലന്നൂര്‍ മഹല്ല് പ്രസിഡന്‍റ് വി.പി.സുലൈമാന്‍ ഹാജി പതാക ഉയര്‍ത്തി സ്വദര്‍ മുഅല്ലിം .ടി.കെ അബ്ദുല്ലത്തീഫ് മുസ്ലിയാര്‍ സന്ദേശ പ്രഭാഷണം നടത്തി.
മഹല്ല് സെക്രട്ടറി റഷീദ് ഹാജി ആശംസ നേര്‍ന്ന ചടങ്ങിൽ മുഹമ്മദ് സിനാന്‍ ദേശ ഭക്തി ഗാനം അവതരിപ്പിച്ചു.
മുഹമ്മദ് റബീഅ് അറബിയില്‍ പ്രതിഞ്ജ ചൊല്ലി കൊടുത്തു.
പതാക നിര്‍മ്മാണം,ക്വളാഷ് നിര്‍മ്മാണം,ദേശ ഭക്തി ഗാനം എന്നീ മത്സരങ്ങൾ കൂടാതെ മധുര വിതരണവും നടത്തി.
ശഫീഖ് നന്ദി പറഞ്ഞ ചടങ്ങിൽ മദ്റസ വിദ്യാര്‍ത്ഥികളോടപ്പം സി,കെ,ഉമ്മര്‍ ഹാജി,സലീം,നൗഷാദ്,സമീര്‍,അബ്ദുല്ലത്തീഫ് പറന്‍ബത്ത്,അശ്റഫ് എന്നിവരും പങ്കെടുത്തു
#Secularism #religion #78th #IndependenceDay #celebrations #NusratulIslamMadrasah #Kurinjaliyod