---
title: "പ്രകാശന നാളില്‍ മുഴുവന്‍ കോപ്പിയും വിറ്റഴിഞ്ഞ ഒറ്റയ്ക്ക് മരിച്ച പുഴ രണ്ടാംപതിപ്പിലേക്ക്"
english_title: "Book release in thoadannurp lp school "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22850/book-release-in-thoadannurp-lp-school"
published_at: "2022-01-27T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f217f1a16d0_v r sudeesh photo.jpg"
keywords: []
---

# പ്രകാശന നാളില്‍ മുഴുവന്‍ കോപ്പിയും വിറ്റഴിഞ്ഞ ഒറ്റയ്ക്ക് മരിച്ച പുഴ രണ്ടാംപതിപ്പിലേക്ക്

> **Lead Summary:** വടകര: പേരക്ക ബുക്‌സ് പ്രസിദ്ധീകരിച്ച ഒറ്റയ്ക്ക് മരിച്ച പുഴ പ്രകാശന നാളില്‍ മുഴുവന്‍ കോപ്പിയും വിറ്റഴിഞ്ഞ് പ്രസാധന ചരിത്രത്തില്‍ ഇടം തേടി. തോടന്നൂര്‍ എ.എം.എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കഥാകാരന്‍ വി.ആര്‍ സുധീഷ്് പുസ്തകം പ്രകാശനം ചെയതു. പ്രദേശത്തെ പ്രമുഖവ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

## Article Content

വടകര: പേരക്ക ബുക്‌സ് പ്രസിദ്ധീകരിച്ച ഒറ്റയ്ക്ക് മരിച്ച പുഴ പ്രകാശന നാളില്‍ മുഴുവന്‍ കോപ്പിയും വിറ്റഴിഞ്ഞ് പ്രസാധന ചരിത്രത്തില്‍ ഇടം തേടി. തോടന്നൂര്‍ എ.എം.എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കഥാകാരന്‍ വി.ആര്‍ സുധീഷ്് പുസ്തകം പ്രകാശനം ചെയതു. പ്രദേശത്തെ പ്രമുഖവ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസം തോടന്നൂരിലായിരുന്നു ഷമീന ഷിഹാബിന്റെ ഒറ്റയ്ക്ക് മരിച്ച പുഴയെന്ന ഓര്‍മകളുടെ സമാഹാരത്തിന്റെ പ്രകാശനം. പ്രകാശന ദിനത്തില്‍ തന്നെ ആ പുസ്തകത്തിന്റെ കോപ്പികളെല്ലാം വിറ്റുതീരുകയായിരുന്നു. ഷമീനയുടെ ജീവിതകഥയാണ് ഈ പുസ്തകം. ചെറിയ പ്രായത്തില്‍ വിവാഹിതയായവള്‍. ചെറു പ്രായത്തില്‍ രണ്ടു കുഞ്ഞുങ്ങളുടെ ഉമ്മ. മരണം താണ്ഡവമാടിയ കൊവിഡ് കാല സന്ധ്യകളെയാണ് ഷമീന എഴുതുന്നത്.

അര്‍ബുദരോഗിയായ ഭര്‍ത്താവിന് വേണ്ടി ആതുരാലയങ്ങളില്‍ കയറിയിറങ്ങുകായിരുന്നു ഷമീന അക്കാലത്ത്. അടച്ചിടലിന്റെ വല്ലാത്ത കാലത്തെ അതിജീവനത്തിന്റെ നേര്‍ചിത്രങ്ങള്‍ അക്ഷരങ്ങളിലൂടെ പങ്കുവെയ്ക്കുകയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22850/book-release-in-thoadannurp-lp-school)