---
title: "#IndependenceDay | എഴുപത്തിയെട്ടാം  സ്വാതന്ത്ര്യ ദിനം ആഘോഷിച്ച്  ഫാമിലി വെഡിങ് സെന്ററും മലബാർ  ഗോൾഡും"
english_title: "#Family #Wedding #Center  #Malabar #Gold #celebrate #78th #IndependenceDay"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/228525/family-wedding-center-malabar-gold-celebrate-78th-independenceday"
published_at: "2024-08-15T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66be104886d8d_Untitled-5_copy.jpg"
keywords: []
---

# #IndependenceDay | എഴുപത്തിയെട്ടാം  സ്വാതന്ത്ര്യ ദിനം ആഘോഷിച്ച്  ഫാമിലി വെഡിങ് സെന്ററും മലബാർ  ഗോൾഡും

> **Lead Summary:** **വടകര :[ **രാജ്യത്തിൻറെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനം ഫാമിലി വെഡിങ് സെൻററും മലബാർ ഗോൾഡും സംയുക്തമായി ആഘോഷിച്ചു.

## Article Content

**വടകര :[ **രാജ്യത്തിൻറെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനം ഫാമിലി വെഡിങ് സെൻററും മലബാർ ഗോൾഡും സംയുക്തമായി ആഘോഷിച്ചു.

രാവിലെ നടന്ന ചടങ്ങിൽ ഫാമിലി വെഡിങ് സെന്റർ ചെയർമാൻ ഇമ്പിച്ചി അഹമ്മദ് ഫാമിലി വെഡിങ് സെൻറർ മാനേജർ ഡയറക്ടർ അബ്ദുൽബാരി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഷോറൂം മാനേജർ നൗഷാദ്, അസിസ്റ്റന്റ് ഡയറക്ടർ ആഷിൽ എന്നിവർ ചേർന്ന് ദേശീയ പതാക ഉയർത്തി.

ചടങ്ങിൽ രാജ്യസ്നേഹവും മതസൗഹാർദവും കൂട്ടി ഉറപ്പിക്കണം എന്നും രാജ്യത്തിൻറെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കണമെന്നും ഫാമിലി വെഡിങ് സെൻറർ ചെയർമാൻ ഇമ്പിച്ചി അഹമ്മദ്‌ ഓർമ്മപ്പെടുത്തി.

ഫാമിലി വെഡിങ് സെൻററിൽ ഇൻഡിപെൻഡൻസ് ഡേ അനുബന്ധിച്ചു ഫാമിലി മെമ്പേഴ്സിനായി ക്വിസ് പ്രോഗ്രാം നടത്തി. പ്രോഗ്രാമിൽ 15 ഓളം മെമ്പേഴ്സിന് പ്രോത്സാഹന സമ്മാനം ലഭിച്ചു.

അതോടൊപ്പം ഫാമിലിയുടെ കസ്റ്റമേഴ്സിനായി ക്വിസ് പ്രോഗ്രാം രാവിലെ 10 മുതൽ രാത്രി 9 മണിവരെ ഷോറൂമിൽ നടന്നുകൊണ്ടിരിന്ന പരിപാടിയിൽ ഫാമിലി ജനറൽ മാനേജർ സൈബർ കെ.വി, അസിസ്റ്റൻറ് ജനറൽ മാനേജർ അഷ്റഫ് കെ.വൈ, ഷോറൂം മാനേജർ റമീസ് എച്ച് ആർ, അജൽ എന്നിവർ ആശംസകൾ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/228525/family-wedding-center-malabar-gold-celebrate-78th-independenceday)