---
title: "#Arrest | വടകരയിൽ ട്രെയിനിനു കല്ലേറ്; പ്രതി പിടിയിൽ "
english_title: "#Stone #pelted  #train #Vadakara #Accused #custody"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/228538/stone-pelted-train-vadakara-accused-custody"
published_at: "2024-08-15T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66be1ea659c0e_WhatsApp_Image_2024-08-15_at_8.51.09_PM.jpeg"
keywords: []
---

# #Arrest | വടകരയിൽ ട്രെയിനിനു കല്ലേറ്; പ്രതി പിടിയിൽ 

> **Lead Summary:** ** വടകര :[**പുതുപ്പണം പാലോളിപ്പാലത്ത് ട്രെയിനിന് കല്ലെറിഞ്ഞ യുവാവ് പിടിയിൽ.

## Article Content

** വടകര :[**പുതുപ്പണം പാലോളിപ്പാലത്ത് ട്രെയിനിന് കല്ലെറിഞ്ഞ യുവാവ് പിടിയിൽ.

ബിഹാർ സ്വദേശി മുഹമ്മദ് സദ്ദാം എന്ന 22 കാരനെയാണ് ആർപിഎഫും വടകര പോലീസും ചേർന്ന് പിടികൂടിയത്.

ഇന്ന് രാവിലെ കണ്ണൂർ-ഷൊർണൂർ സ്പെഷ്യൽ ട്രെയിനിനു നേരെയാണ് കല്ലേറുണ്ടായത്.

പുതുപ്പണം പാലോളിപ്പാലത്ത് എഞ്ചിന് കല്ലെറിയുന്നത് ശ്രദ്ധയിൽപെട്ട ലോക്കോപൈലറ്റ് തിക്കോടി സ്റ്റേഷൻ മാസ്റ്ററെ അറിയിക്കുകയായിരുന്നു.

കൺട്രോൾ റൂമിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വടകര ആർപിഎഫ് എസ്ഐ പി.ധന്യയും എഎസ്ഐ പി.പി.ബിനീഷും സ്ഥലത്തെത്തി.വിവരമറിഞ്ഞ് വടകര സിഐ സുനിൽകുമാർ, എസ്ഐ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും രംഗത്തെത്തിയിരുന്നു.

ആർപിഎഫും പോലീസും ചേർന്ന് നടത്തിയ തെരച്ചലിൽ അരമണിക്കൂറിനുള്ളിലാണ് പ്രതി പിടിയിലായത്.മൂരാട് പാലത്തിനു സമീപത്ത് നിന്നാണ് ബിഹാർ സ്വദേശിയായ മുഹമ്മദ് സദ്ദാം പിടിയിലായത്.

ഇയാൾ കല്ലെറിയുന്നത് സമീപവാസിയായ യുവാവ് കണ്ടിരുന്നു. ഇയാളുടെ കൂടി സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്.

ആർപിഎഫ് പോസ്റ്റ് കമാന്റന്റ് ഉപേന്ദ്രകുമാറും ടീം അംഗങ്ങളും രംഗത്തുണ്ടായിരുന്നു. മാനസിക അസ്വാസ്ത്യം പ്രകടിപ്പിച്ചതിനാൽ പ്രതിയെ കോഴിക്കോട് ചിത്തരോഗാശുപത്രിയിലേക്ക് മാറ്റിയതായി ആർപിഎഫ് അറിയിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/228538/stone-pelted-train-vadakara-accused-custody)