---
title: " #ShafiParampil | കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റ് സംഘാടകസമിതിയായി; സാഹിത്യോത്സവങ്ങൾ മാനവിക സന്ദേശത്തിൻെ്റത് -ഷാഫി പറമ്പിൽ"
english_title: "#Kadthanadu #Literature #Fest #Organizing #Committee #Literary #festivals #have #humanistic #message #ShafiParampil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/228738/kadthanadu-literature-fest-organizing-committee-literary-festivals-have-humanistic-message-shafiparampil"
published_at: "2024-08-16T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf206cbda6a_shafi_parambil.jpg"
keywords: []
---

#  #ShafiParampil | കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റ് സംഘാടകസമിതിയായി; സാഹിത്യോത്സവങ്ങൾ മാനവിക സന്ദേശത്തിൻെ്റത് -ഷാഫി പറമ്പിൽ

> **Lead Summary:** **വടകര: **രാഷ്ട്രീയത്തിന്റെയും ഭാഷയുടെയും, മതത്തിന്റെയും അതിർവരമ്പുകൾ സൃഷ്ടിക്കാതെ സർവ്വ മനുഷ്യരെയും ചേർത്തുപിടിക്കുന്നതിനുള്ള മഹത്തായ മാനവിക സന്ദേശമാണ് എല്ലാ സാഹിത്യോത്സവങ്ങളും സമൂഹത്തിന് നൽകുന്നതെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു.

## Article Content

**വടകര: **രാഷ്ട്രീയത്തിന്റെയും ഭാഷയുടെയും, മതത്തിന്റെയും അതിർവരമ്പുകൾ സൃഷ്ടിക്കാതെ സർവ്വ മനുഷ്യരെയും ചേർത്തുപിടിക്കുന്നതിനുള്ള മഹത്തായ മാനവിക സന്ദേശമാണ് എല്ലാ സാഹിത്യോത്സവങ്ങളും സമൂഹത്തിന് നൽകുന്നതെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു.

കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ 2024 ന്റെ സംഘാടകസമിതി രൂപീകരണയോഗം വടകരയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാഹിത്യ സാംസ്കാരിക കലാ രംഗങ്ങളിൽ നിസ്തുലമായ സംഭാവനകൾ നൽകിയ മഹാരഥന്മാരുടെ ജന്മംകൊണ്ട് പവിത്രമായ മണ്ണാണ് കടത്തനാട്.

കടത്തനാടിന്റെ മഹനീയമായ കലാസാംസ്കാരിക പൈതൃകം ഉദ്ഘോഷിക്കുന്ന സാഹിത്യോത്സവത്തെ സർവ്വ മനുഷ്യസ്നേഹികളും നിറഞ്ഞ മനസ്സോടെ സ്വീകരിക്കും.

സമൂഹത്തിൽ വിദ്വേഷം പരത്തുകയും വിഭാഗീയത പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇരുട്ടിന്റെ സന്തതികളെ ചെറുത്തുതോൽപ്പിക്കാൻ ഇത്തരം സാഹിത്യോത്സവങ്ങൾക്ക് കഴിയുമെന്നും ഷാഫി പറമ്പിൽ കുട്ടിച്ചേർത്തു.

ചടങ്ങിൽ അഡ്വ. ഐ മൂസ അധ്യക്ഷത വഹിച്ചു കെ പ്രവീൺകുമാർ, കൽപ്പറ്റ നാരായണൻ. വി ആർ സുധീഷ്, വി ടി മുരളി,പ്രതാപൻ തായാട്ട്, മഹേഷ് മംഗലാട് മനയത്ത് ചന്ദ്രൻ, സതീശൻ എടക്കുടി , ഹരീന്ദ്രൻ കരിമ്പനപ്പാലം ലത്തീഫ് കല്ലറയ്ക്കൽ ജയചന്ദ്രൻ മൊകേരി, എൻ വേണു, ടി കെ വിജയരാഘവൻ, സതീശൻ കുരിയാടി, സോമൻ മുതുവന. എം സി വടകര, കെ പ്രദീപൻ,എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/228738/kadthanadu-literature-fest-organizing-committee-literary-festivals-have-humanistic-message-shafiparampil)