---
title: "#allindiastrike | അഖിലേന്ത്യാ പണിമുടക്ക്; വടകര ഗവ. ജില്ലാ ആശുപത്രിയിൽ നാളെ ഒ.പി പ്രവർത്തിക്കില്ല"
english_title: "#all #india #strike #vadakara #govt #op #will #not #work #district #hospital #tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/228786/all-india-strike-vadakara-govt-op-will-not-work-district-hospital-tomorrow"
published_at: "2024-08-16T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf44a763df2_vaqdakara_hospital.jpg"
keywords: []
---

# #allindiastrike | അഖിലേന്ത്യാ പണിമുടക്ക്; വടകര ഗവ. ജില്ലാ ആശുപത്രിയിൽ നാളെ ഒ.പി പ്രവർത്തിക്കില്ല

> **Lead Summary:** **വടകര:**ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ അഖിലേന്ത്യാ പണിമുടക്കായതിനൽ നാളെ വടകര ഗവ. ജില്ല ആശുപത്രിയൽ അത്യാഹിത വിഭാഗം മാത്രമേ പ്രവർത്തിക്കുകയുള്ളൂ.

## Article Content

**വടകര:**ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ അഖിലേന്ത്യാ പണിമുടക്കായതിനൽ നാളെ വടകര ഗവ. ജില്ല ആശുപത്രിയൽ അത്യാഹിത വിഭാഗം മാത്രമേ പ്രവർത്തിക്കുകയുള്ളൂ.

ആശുപത്രി ഒ.പി പ്രവർത്തിക്കില്ല.

കൊൽക്കത്തയിലെ വനിതാ ഡോക്‌ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് നാളെ രാജ്യവ്യാപകമായി പണിമുടക്ക് നടത്താൻ ഡോക്‌ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും തീരുമാനിച്ചത്.

നാളെ രാവിലെ ആറ് മുതലാണ് സമരം.

ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ഗവൺമെൻ്റ് ഡോക്‌ടടേഴ്‌സ് അസോസിയേഷൻ നാളെ ദേശീയ തലത്തിൽ കരിദിനം ആചരിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/228786/all-india-strike-vadakara-govt-op-will-not-work-district-hospital-tomorrow)