---
title: "വയോധികന് രക്ഷകരായ യുവാക്കള്‍ക്ക്  നാടിന്റെ അനുമോദനം"
english_title: " Congratulations to the youth who are the guardians of the elderly"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22882/congratulations-to-the-youth-who-are-the-guardians-of-the-elderly"
published_at: "2022-01-27T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f2388cac839_karakkadu lp school.jpg"
keywords: []
---

# വയോധികന് രക്ഷകരായ യുവാക്കള്‍ക്ക്  നാടിന്റെ അനുമോദനം

> **Lead Summary:** **വടകര: ** കിണറ്റില്‍ വീണ വയോധികന് രക്ഷകരായി എത്തിയ നവനീത് രവീന്ദ്രന്‍, വിജീഷ് വി & അഖില്‍ എസ് ബി എന്നിവരെ സെവന്‍ സ്റ്റാര്‍ നാദാപുരം റോഡിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.

## Article Content

**വടകര: ** കിണറ്റില്‍ വീണ വയോധികന് രക്ഷകരായി എത്തിയ നവനീത് രവീന്ദ്രന്‍, വിജീഷ് വി & അഖില്‍ എസ് ബി എന്നിവരെ സെവന്‍ സ്റ്റാര്‍ നാദാപുരം റോഡിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.

കാരക്കാട് എല്‍ പി സ്‌കൂള്‍ പരിസരത്തുവെച്ച് നടന്ന ചടങ്ങില്‍ പി.പി.ചന്ദ്രശേഖരന്‍ മാസ്റ്റര്‍ (പ്രസിഡന്റ് ചോറോട് പഞ്ചായത്ത്) ഇരുവരെയും അനുമോദിച്ചു. റീന മണിയോത്ത് (മെമ്പര്‍ 2ാം വാര്‍ഡ് ചോറോട് പഞ്ചായത്ത്) , ബിന്ദു വള്ളില്‍ (മെമ്പര്‍ 10ാം വാര്‍ഡ് ഒഞ്ചിയം പഞ്ചായത്ത്), ബിജു എം ആര്‍ (CI of Kerala Police). എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

ഖാദര്‍ ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സജീഷ് എം (സെക്രട്ടറി സെവന്‍ സ്റ്റാര്‍) സ്വാഗതവും അമല്‍ശോഭ് എം ( പ്രസിഡന്റ് സെവന്‍ സ്റ്റാര്‍ ) നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22882/congratulations-to-the-youth-who-are-the-guardians-of-the-elderly)