---
title: "#Ramayanamonth | സമാപന സംഗമം; ക്ഷേത്രങ്ങളിൽ രാമായണ മാസാചരണം വിവിധ പരിപാടികളോടെ സമാപിച്ചു"
english_title: "#Ramayana #month #celebrations #concluded #with #various #programs #temples"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/228965/ramayana-month-celebrations-concluded-with-various-programs-temples"
published_at: "2024-08-17T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c058a1d9146_ramayana_mnth.jpg"
keywords: []
---

# #Ramayanamonth | സമാപന സംഗമം; ക്ഷേത്രങ്ങളിൽ രാമായണ മാസാചരണം വിവിധ പരിപാടികളോടെ സമാപിച്ചു

> **Lead Summary:** **അരുർ:**ക്ഷേത്രങ്ങളിൽ രാമായണ മാസാചരണ സമാപനം വിവിധ പരിപാടികളോടെ കൊണ്ടാടി. കുട്ടികൾക്കും മുതിർന്നവർക്കും രാമായണ പാരായണ മത്സരം രാമായണ ക്വിസ് മത്സരം എന്നിവ നടത്തി.

## Article Content

**അരുർ:**ക്ഷേത്രങ്ങളിൽ രാമായണ മാസാചരണ സമാപനം വിവിധ പരിപാടികളോടെ കൊണ്ടാടി. കുട്ടികൾക്കും മുതിർന്നവർക്കും രാമായണ പാരായണ മത്സരം രാമായണ ക്വിസ് മത്സരം എന്നിവ നടത്തി.

അരൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണമാസാചരണ സമാപന സംഗമം എം.എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ടി.കെ രാജൻ അധ്യക്ഷത വഹിച്ചു.

ബാബു സി അരൂർ, എ ബാബു, പി കെ കണാരൻ മാസ്റ്റർ, ഇ.കെ ഷിജിഷ്, രമണിപുതിയെടുത്ത് പി.കെ നാരായണി, നിജിഷബിജു, കൃഷ്ണപ്പണിക്കർ കൃഷ്ണ നിവാസ്, സി.കെ ശങ്കരൻ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു വിവിധ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ നൽകി.

അരൂർ കുട്ടിച്ചാത്തൻ കാവിൽ കെ.പി ശ്രീധരൻ മാസ്റ്റർആധ്യാത്മിക പ്രഭാഷണം നടത്തി.

ചെത്തിൽ കുമാരൻ അധ്യക്ഷത വഹിച്ചു.

കെ. കെ രാമചന്ദ്രൻ, പി വിജയൻ, സി.കെ സജീവൻ, എം. കെ ശശി, കെ അശോകൻ എന്നിവർ പ്രസംഗിച്ചു.

വിവിധ മത്സര വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു.

അരൂർ കോവിലകം ഭഗവതി ക്ഷേത്രത്തിലും, രാമായണ പരായണ സമാപന ചടങ്ങുകൾ നടത്തി.

എം.പി ശശി, പി. വിജയൻ, പി രാജലക്ഷ്‌മി, ആർ പി ബാലകൃഷ്ണൻ, കെ ഗംഗാധരൻ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/228965/ramayana-month-celebrations-concluded-with-various-programs-temples)