---
title: "#AdvKPraveenkumar | സ്നേഹാദരം; കൽപ്പറ്റ നാരായണൻ നട്ടെല്ലുള്ള സാഹിത്യകാരൻ -അഡ്വ. കെ പ്രവീൺകുമാർ"
english_title: "#KalpattaNarayanan #Literary #with #backbone #AdvKPraveen Kumar"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/228999/kalpattanarayanan-literary-with-backbone-advkpraveen-kumar"
published_at: "2024-08-17T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c0750180fc7_kalppetta_narayanan.jpg"
keywords: []
---

# #AdvKPraveenkumar | സ്നേഹാദരം; കൽപ്പറ്റ നാരായണൻ നട്ടെല്ലുള്ള സാഹിത്യകാരൻ -അഡ്വ. കെ പ്രവീൺകുമാർ

> **Lead Summary:** **വടകര: **സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി തനിക്ക് ശരിയെന്ന് തോന്നുന്ന ഏത് അഭിപ്രായവും നട്ടെല്ല് നിവർത്തി പറയേണ്ടവരുടെ മുഖത്ത് നോക്കി പറയുവാൻ ചങ്കൂറ്റം കാണിച്ച സാഹിത്യകാരനാണു കൽപ്പറ്റ നാരായനെന്ന് കോഴിക്കോട് ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് കെ പ്രവീൺകുമാർ പറഞ്ഞു.

## Article Content

**വടകര: **സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി തനിക്ക് ശരിയെന്ന് തോന്നുന്ന ഏത് അഭിപ്രായവും നട്ടെല്ല് നിവർത്തി പറയേണ്ടവരുടെ മുഖത്ത് നോക്കി പറയുവാൻ ചങ്കൂറ്റം കാണിച്ച സാഹിത്യകാരനാണു കൽപ്പറ്റ നാരായനെന്ന് കോഴിക്കോട് ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് കെ പ്രവീൺകുമാർ പറഞ്ഞു.

വർത്തമാനകാല സാമൂഹ്യ ജീവിതത്തിൽ നാം കാണുകയും കേൾക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സംഭവങ്ങൾ തന്മയത്വത്തോടുകൂടി തന്റെ രചനകളിലൂടെ വായനക്കാരിൽ എത്തിക്കാൻ കൽപ്പറ്റ നാരായണന് കഴിഞ്ഞിട്ടുണ്ടെന്നും പ്രവീൺ കുമാർ പറഞ്ഞു.

കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹനായ നാരായണൻ മാസ്റ്റർക്ക് ഗാന്ധിദർശനം ട്രസ്റ്റ് ഏർപ്പെടുത്തിയ സ്നേഹാദരം സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ഗാന്ധി ദർശൻ ട്രസ്റ്റ് ചെയർമാൻ അഡ്വക്കേറ്റ് ഐ മൂസ അധ്യക്ഷത വഹിച്ചു.

ഷാഫി പറമ്പിൽ എംപി വി ആർ സുധീഷ്. വി ടി മുരളി, പ്രതാപൻ തായാട്ട്, സതീഷ് എടക്കുടി രമേഷ് നൊച്ചാട്, ഹരീന്ദ്രൻ കരിമ്പനപ്പാലം, മഹേഷ് മംഗലാട് മനയത്ത് ചന്ദ്രൻ, ജയചന്ദ്രൻ മൊകേരി, പ്രതാപ് മോണാലിസ, പ്രീത പി കെ പ്രകാശൻ കുനിയിൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/228999/kalpattanarayanan-literary-with-backbone-advkpraveen-kumar)