---
title: "#Registrationstarted | രജിസ്ട്രേഷൻ തുടങ്ങി;  നോർക്ക റൂട്ട്സ് വടകര താലൂക്ക് സാന്ത്വന അദാലത്ത്  സെപ്റ്റംബർ മൂന്നിന്   "
english_title: "#Registration #started #Norka #Roots #Vadakara #Taluk #Santhwana #Adalat #on #3rd #September"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/229056/registration-started-norka-roots-vadakara-taluk-santhwana-adalat-on-3rd-september"
published_at: "2024-08-17T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c0ab028c8e8_REGISTER.jpg"
keywords: []
---

# #Registrationstarted | രജിസ്ട്രേഷൻ തുടങ്ങി;  നോർക്ക റൂട്ട്സ് വടകര താലൂക്ക് സാന്ത്വന അദാലത്ത്  സെപ്റ്റംബർ മൂന്നിന്   

> **Lead Summary:** **വടകര :**നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വടകര താലൂക്ക് സാന്ത്വന അദാലത്ത് 2024 സെപ്റ്റംബർ മൂന്നാം തീയതി രാവിലെ 10 മണി മുതൽ 3 മണി വരെ വടകര മുൻസിപ്പൽ പാർക്ക് ഹാളിൽ നടക്കും

## Article Content

**വടകര :**നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വടകര താലൂക്ക് സാന്ത്വന അദാലത്ത് 2024 സെപ്റ്റംബർ മൂന്നാം തീയതി രാവിലെ 10 മണി മുതൽ 3 മണി വരെ വടകര മുൻസിപ്പൽ പാർക്ക് ഹാളിൽ നടക്കും

* മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം ഉണ്ടാവുക

*www.norkaroots.org എന്ന വെബ്സൈറ്റ് വഴി സാന്ത്വന ധനസഹായത്തിന് രജിസ്റ്റർ ചെയ്യാവുന്നതാണ്

പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസികൾക്കുള്ളതാണ് സാന്ത്വന പദ്ധതി

** പദ്ധതി ആനുകൂല്യങ്ങൾ **

1 മരണാനന്തര സഹായം. 1 ലക്ഷം രൂപ

2 രോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവർക്ക് അമ്പതിനായിരം രൂപ.

3 അംഗവൈകല്യ പരിഹാരത്തിനായി കൃത്രിമ കാൽ, ഊന്നു വടി , വീൽചെയർ എന്നിവ വാങ്ങുന്നതിന് പരമാവധി 10,000 രൂപ.

4 പെൺമക്കളുടെ വിവാഹത്തിന് 15,000 രൂപ വീതം.

** യോഗ്യത**:

1 വാർഷിക കുടുംബ വരുമാനം 1.5 ലക്ഷം രൂപ.

2 മിനിമം രണ്ട് വർഷം പ്രവാസിയായിരിക്കണം.

3 തിരിച്ചെത്തിയതിന് ശേഷം പ്രവാസിയായിരുന്ന കാലയളവിന് ഉള്ളിലോ 10 വർഷത്തിനുള്ളിലോ( ഏതാണോ കുറവ്) അപേക്ഷ സമർപ്പിക്കണം.

ഉദാഹരണത്തിന്, മൂന്നുവർഷം വർഷം പ്രവാസ ജീവിതം നയിച്ച ആൾ പ്രവാസ ജീവിതം അവസാനിപ്പിച്ച് മൂന്ന് വർഷത്തിനുള്ളിലും പത്ത് വർഷത്തിന് മേലെ പ്രവാസ ജീവിതം നയിച്ചവർക്ക് പത്ത് വർഷം വരെയും ഈ പദ്ധതിയിൽ അപേക്ഷിക്കാവുന്നതാണ്.

4 ഈ ആനുകൂല്യങ്ങൾക്ക് അർഹത ഒറ്റത്തവണ മാത്രമായിരിക്കും .

*മുമ്പ് അപേക്ഷ നൽകിയവരോ അപേക്ഷ നിരസിക്കപ്പെട്ടവരോ പുതുതായി അപേക്ഷിക്കേണ്ടതി ല്ല അപേക്ഷിക്കാൻ ആവശ്യമായ പൊതു രേഖകൾ

1.എല്ലാ പാസ്പോർട്ടുകളും

2. അപേക്ഷകന്റെ വരുമാന സർട്ടിഫിക്കറ്റ്

3. റേഷൻ കാർഡ്

4. ആധാർ കാർഡ്

5. സേവിങ്സ് ബാങ്ക് പാസ് ബുക്ക്

6. ഫോട്ടോ ഇവ കൂടാതെ ഓരോ പദ്ധതിക്കും പ്രത്യേകം രേഖകൾ ആവശ്യമാണ്

**A.ചികിത്സ : **

1. മെഡിക്കൽ സർട്ടിഫിക്കറ്റ്

2. ഡിസ്ചാർജ് സമ്മറിയും മെഡിക്കൽ ബില്ലുകളും

** B.മരണാനന്തരം: **

1. ഡെത്ത് സർട്ടിഫിക്കറ്റ്

2. പുനർവിവാഹം ചെയ്തിട്ടില്ല സർട്ടിഫിക്കറ്റ്

3. കുടുംബാംഗങ്ങളുടെ പേര് ഒരേ റേഷൻ കാർഡിൽ ഇല്ലെങ്കിൽ ഫാമിലി മെമ്പർഷിപ്പ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/229056/registration-started-norka-roots-vadakara-taluk-santhwana-adalat-on-3rd-september)