---
title: "കെ റെയില്‍ പദ്ധതിക്കെതിരെ ഡി പി ആര്‍  കത്തിച്ച് പ്രതിഷേധം"
english_title: " DPR against K Rail project Burning protest"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22920/dpr-against-k-rail-project-burning-protest"
published_at: "2022-01-27T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f25e0b7cb7e_k rail proteset.jpg"
keywords: []
---

# കെ റെയില്‍ പദ്ധതിക്കെതിരെ ഡി പി ആര്‍  കത്തിച്ച് പ്രതിഷേധം

> **Lead Summary:** **വടകര: ** കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ റിപ്പബ്ലിക് ദിനത്തില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ വീടുകളിലും തെരുവുകളിലും ഡി പി ആര്‍ കത്തിച്ച് പ്രതിഷേധിച്ചു.

## Article Content

**വടകര: ** കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ റിപ്പബ്ലിക് ദിനത്തില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ വീടുകളിലും തെരുവുകളിലും ഡി പി ആര്‍ കത്തിച്ച് പ്രതിഷേധിച്ചു.

കൈനാട്ടി ടൗണില്‍ നടന്ന പ്രതിഷേധത്തില്‍ ചോറോട് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ചെയര്‍മാന്‍ സി നിജിന്‍ ഡി പി ആര്‍ കത്തിച്ച് സമരപരിപാടി ഉദ്ഘാടനം ചെയ്തു.

ഒ. കെ അശോകന്‍, പവിത്രന്‍ കക്കോകര, ജയരാജന്‍. കെ,സജീവന്‍. പി. എം,ജയന്‍. എം. പി,സുരേഷ്. കെ. എം, രമേശന്‍. സി, വിനോദന്‍. ടി. എം എന്നിവര്‍ നേതൃത്വം നല്‍കി.

സാമൂഹിക ആഘാത പഠനത്തിനായി ചോറോട് പ്രദേശത്ത് ഉദ്യോഗസ്ഥര്‍ വന്നാല്‍ തടയുമെന്ന് സമരസമിതി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22920/dpr-against-k-rail-project-burning-protest)